എം.കെ കണ്ണന് ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍; ഹാജരാകും മുന്‍പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
എം.കെ കണ്ണന് ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍; ഹാജരാകും മുന്‍പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
തൃശൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കരുവന്നൂര്‍ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാനിരിക്കെയാണ് കണ്ണന് മുഖ്യമന്ത്രിയെ കണ്ടത്. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മുന്‍പ് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആദ്യം ചോദ്യം ചെയ്തത്. അന്ന് ഏഴു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു.
സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം നേതാവ് പി.ആര് അരവിന്ദാക്ഷനെ ഇ.ഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ കണ്ണനെ സംബന്ധിച്ച് ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ഇതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴച്ച നടത്തിയത്.
കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന് നേതൃത്വം നല്കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്റെയും എ സി മൊയ്തീന്റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നു. എന്നാല്‍ സതീഷ് കുമാറുമായി പരിചയമുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളില്ല എന്നതാണ് എം.കെ കണ്ണന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."