ആസ്റ്റര്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് ക്ളിനിക്കുകള്‍ക്ക് തുടക്കം
ദുബായ്: ലോക ഹൃയ ദിനത്തില്‍ ആസ്റ്ററിലെ സീനിയര്‍ കാര്‍ഡിയോളജി സ്പെഷ്യലിസ്റ്റുകള്‍ ചേര്‍ന്ന് വിപുലമായ ഹാര്‍ട്ട് ക്ളിനിക് ആരംഭിച്ചു. ദുബായ് മന്ഖൂലിലെയും ഖിസൈസിലെയും ആസ്റ്റര്‍ ആശുപത്രികളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
മിക്ക ഹൃദയ സ്തംഭന കേസുകളും നേരത്തെ കണ്ടെത്തി കൈകാര്യം ചെയ്താല്‍ രോഗത്തെ മന്ദഗതിയിലാക്കാനും രോഗാവസ്ഥകളെ ഉചിതമായി കൈകാര്യം ചെയ്യാനും സാധിക്കുമെന്നതാണ് അനുഭവമെന്ന് ആസ്റ്റര്‍ മന്‍ഖൂലിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. നവീദ് അഹമ്മദ് പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയ്ക്കും മികച്ച രോഗീ പരിചരണ ഫലങ്ങള്‍ക്കും ലക്ഷ്യമിട്ടുള്ള തങ്ങളുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ല് ഈ ലോക ഹൃദയ ദിനത്തില്‍ പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് യുഎഇ, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ളിനിക്സ് സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.
ഹൃദ്രോഗ വിഭാഗത്തിലെ സ്പെഷ്യലിസ്റ്റുകളായ ഡോ. നവീദ് അഹമ്മദ്, ഡോ. റാസി അഹമ്മദ്, ഡോ. കൃഷ്ണ സരിന്, ഡാ. നെഗിന് മൊലാസാഡെ, ഡോ. അനില്‍ പി. കുമാര്‍, ഡോ. ദേബബ്രത ഡാഷ്, ഡോ. യോഗീശ്വരി വെല്ലൂര്‍ സത്യനാരായണന് എന്നിവരാണ് ഈ ക്ളിനിക്കുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."