ഇനാറ മോള്‍ക്കും വേണം 18 കോടിയുടെ മരുന്ന്
കണ്ണൂര്‍: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച ഇനാറ മറിയത്തിനും വേണം 18 കോടിയുടെ വിദേശ നിര്‍മിത മരുന്ന്. മുഴപ്പിലങ്ങാട് കെട്ടിനകത്തെ മുഹമ്മദ് റാഷിദിന്റെയും ഫാത്തിമ ഹിസാനയുടെയും മകളാണ് ഏഴുമാസം പ്രായമുള്ള ഇനാറ മറിയം. കോടികള്‍ ചെലവ് വരുന്ന ചികിത്സയ്ക്ക് വകയില്ലാതെ നിസഹായാവസ്ഥയിലാണു കുടുംബം. നികുതികൂടാതെ 18 കോടി വിലവരുന്ന സോള്‍ജെന്‍സ്മ മരുന്ന് അടിയന്തരമായി എത്തിച്ച് ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
എസ്.എം.എ വണ്‍ സ്‌റ്റേജിലാണ് കുഞ്ഞിന്റെ അവസ്ഥയെന്നും അതിനാല്‍ ചികിത്സ ഫലിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ദിവസക്കൂലിക്കു ജോലിചെയ്യുന്ന പിതാവിനും കുടുംബത്തിനും താങ്ങാന്‍ കഴിയാത്തതാണ് ഇത്രയും വലിയതുക. ഇനാറ മോളുടെ തുടര്‍ചികിത്സയ്ക്കും വിദേശനിര്‍മിത മരുന്ന് എത്തിക്കുന്നതിനും സുമനസുകളുടെ കൈത്താങ്ങ് അനിവാര്യമാണ്.
ഈ തുക കണ്ടെത്തുന്നതിനായി നാട്ടുകാര്‍ വിപുലമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. നാട്ടുകാരുടെ നൊമ്പരമായി മാറിയ ഇനാറ മറിയത്തിന്റെ രോഗം ഭേദമാക്കുന്നതിനു വേണ്ട ഭീമമായ തുക സമാഹരിക്കാന്‍ ലോകത്തെങ്ങുമുള്ള മനുഷ്യസ്‌നേഹികളുടെ കാരുണ്യം പ്രതീക്ഷിക്കുകയാണു ചികിത്സാ സഹായ കമ്മിറ്റി.
സഹായങ്ങള്‍ എസ്.ബി.ഐ കാടാച്ചിറ, അക്കൗണ്ട് നമ്പര്‍: 40344199787, ഐ.എഫ്.എസ്.സി കോഡ് ടആകച0071263. കേരളാ ഗ്രാമീണ്‍ബാങ്ക് എടക്കാട്, അക്കൗണ്ട് നമ്പര്‍: 40502101030248, ഐ.എഫ്.എസ്.സി കോഡ് ഗഘഏആ0040502. ഗൂഗ്ള്‍ പേ നമ്പര്‍: 9744918645 (ഹാഷിം ബപ്പന്‍), 8590508864 (കെ.ടി ഫര്‍സാന). ലോക മലയാളികളുടെയും അല്ലാത്തവരുടെയും നന്മ ഇനാറയെയും തേടിയെത്തുമെന്നു പ്രതീക്ഷിക്കുന്നതായി ചികിത്സാ സഹായകമ്മിറ്റി അംഗങ്ങളായ മുഴുപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, പി. ഹമീദ്, ഹാഷിം ബപ്പന്‍, ഹുസീബ് ഉമ്മലില്‍, ഇനാറ മറിയത്തിന്റെ പിതാവ് മുഹമ്മദ് റാഷിദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."