44 വിമാനങ്ങള്‍ റദ്ദാക്കി; സ്‌കൂളുകള്‍ അടച്ചു; കാവേരി വിഷയത്തില്‍ പ്രതിഷേധക്കടലായി കര്‍ണാടക
44 വിമാനങ്ങള്‍ റദ്ദാക്കി; സ്‌കൂളുകള്‍ അടച്ചു; കാവേരി വിഷയത്തില്‍ പ്രതിഷേധക്കടലായി കര്‍ണാടക
ബെംഗളൂരു: കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദിനെത്തുടര്‍ന്ന് 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി. മുംബൈ, കൊല്‍ക്കത്ത, മംഗളൂരു റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയത്. കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 22 വിമാന സര്‍വീസുകളും ലാന്‍ഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
മാണ്ഡ്യ, ബംഗളുരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ 50 പേരെ കര്‍ണാടക പൊലിസ് തടവിലാക്കിയിട്ടുണ്ട്.
ചിക്മംഗളുരുവില്‍ പ്രതിഷേധക്കാര്‍ പെട്രോള്‍ പമ്പുകളിലെത്തി പ്രതിഷേധിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയില്‍ റോഡില്‍ കിടന്നാണ് പ്രതിഷേധിച്ചത്.
#WATCH Karnataka: Members of pro-Kannada organisation stage protest in a unique way over the Cauvery water issue, in Bengaluru. pic.twitter.com/XcgKnKFHPc
— ANI (@ANI) September 29, 2023
കാവേരി നദീജലം അയല്‍രാജ്യമായ തമിഴ്‌നാടിന് വിട്ടുനല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച ഉത്തരവിനെതിരെ കന്നഡ സംഘടനയായ 'കന്നഡ ഒക്കൂത' യാണ് കര്‍ണാടകയില്‍ ബന്ദ് പ്രഖ്യാപിച്ചത്. ഇന്നു പുലര്‍ച്ചെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം. ബംഗളുരു നഗരത്തില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ 80,000 പൊലിസുകാരെ സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."