'കേരളത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും വ്യാപകമായി കൊവിഡ് '
ന്യൂഡല്‍ഹി: കേരളത്തില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരില്‍ കൊവിഡ് വ്യാപനം കൂടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
പത്തനംതിട്ട ജില്ലയിലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡെല്‍റ്റ വകഭേദം ഉള്‍പ്പെടെ വ്യാപിക്കുന്നതിനാലാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗസ്ഥിരീകരണം കൂടുന്നതെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
പത്തനംതിട്ടയില്‍ രണ്ട് ഡോസ് സ്വീകരിച്ചിട്ടും രോഗബാധിതരായവരുടെ എണ്ണം 7,000 കടന്നു. ഇതില്‍ 258 പേര്‍ വാക്‌സിനെടുത്ത് രണ്ടാഴ്ച പിന്നിട്ട ശേഷമാണ് രോഗബാധിതരായത്. കേന്ദ്രത്തിന് കേരളം നല്‍കിയ കണക്ക് പ്രകാരം 5,042 പേര്‍ക്കാണ് മുഴുവന്‍ ഡോസ് സ്വീകരിച്ചിട്ടും കൊവിഡ് ബാധിച്ചത്.
ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും രോഗം ബാധിച്ചത് 14,000ല്‍ അധികം പേര്‍ക്കാണ്. ഇതില്‍ 4,490 പേര്‍ വാക്‌സിനെടുത്ത് 15 ദിവസം പിന്നിട്ട ശേഷമാണ് രോഗികളായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ടയില്‍ വാക്‌സിന്‍ വിതരണത്തില്‍ പിഴവ് സംഭവിച്ചോ എന്നതടക്കം പരിശോധിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."