അശ്രദ്ധമായ ഡ്രൈവിംഗ് മുതൽ മാലിന്യം തള്ളൽ വരെ; രണ്ട് ദിവസത്തിനിടെ നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്
അശ്രദ്ധമായ ഡ്രൈവിംഗ് മുതൽ മാലിന്യം തള്ളൽ വരെ; രണ്ട് ദിവസത്തിനിടെ നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്
ദുബൈ: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവിധ നിയമലംഘനങ്ങൾക്ക് ദുബൈ പൊലിസ് ട്രാഫിക് പട്രോളിംഗ് 36 വാഹനങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന് പിഴ 50,000 ദിർഹം പിഴ ചുമത്തുമെന്ന് പൊലിസ് അറിയിച്ചു. നിയമലംഘകരിൽ 80 ശതമാനമെങ്കിലും ഗുരുതരമായ അപകടങ്ങളിൽ പെടുന്നവരാണെന്നും ഇത് മരണത്തിനും വലിയ പരിക്കുകൾക്കും കരണമാകുന്നെന്നും പൊലിസ് അറിയിച്ചു.
അശ്രദ്ധമായി വാഹനമോടിക്കുക, സ്വന്തം ജീവനോ മറ്റുള്ളവരുടെയോ ജീവൻ അപകടത്തിലാക്കുക, റോഡ് തടസ്സപ്പെടുത്തുക, വാഹനത്തിന്റെ എൻജിനിലോ ഷാസിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, നമ്പർ പ്ലേറ്റുകളിൽ വ്യക്തതയില്ലാത്തത്, പൊതുവഴികളിൽ മാലിന്യം തള്ളൽ എന്നീ കേസുകളിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
2023 ലെ ഡിക്രി നമ്പർ 30 അനുസരിച്ച് ഇത്തരം ലംഘനങ്ങൾ പൊലിസ് കർശനമായി കൈകാര്യം ചെയ്യുമെന്ന് കേണൽ അൽ ഖാഇദി ഊന്നിപ്പറഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കുന്നതിനും അമിതവേഗതയ്‌ക്കുമെതിരെ വാഹനമോടിക്കുന്നവർക്ക് കേണൽ അൽ ഖാഇദി മുന്നറിയിപ്പ് നൽകി. ജീവൻ അപകടപ്പെടുത്തുകയോ റോഡുകൾ നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
റോഡുകളിൽ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊലിസിനെ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ദുബൈ പൊലിസ് ആപ്പിലെ “പൊലിസ് ഐ” സേവനത്തിലൂടെയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."