HOME
DETAILS
MAL
ഡി. രാജ വീണ്ടും സി.പി.ഐ ജനറല്‍ സെക്രട്ടറി
backup
October 18 2022 | 17:10 PM
വിജയവാഡ: ഡി. രാജയെ വീണ്ടും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഒരുവിഭാഗം നേതാക്കള്‍ പ്രത്യക്ഷ പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രാജയുടെ രണ്ടാമൂഴത്തിന് തീരുമാനമെടുക്കുകയായിരുന്നു.
യുദ്ധം തോല്‍ക്കുമ്പോള്‍ സേനാനായകന് മാറുന്നതാണ് പതിവെന്ന് രാജക്കെതിരേ കേരള ഘടകത്തിന്റെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായിരുന്നു. എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗറിനെ മത്സരിപ്പിക്കാന്‍ ചിലര്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍, അവരെ മറ്റ് നേതാക്കള്‍ മത്സരത്തില്‍ നിന്ന് പിന്തരിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."