'ഒരോ തിരിച്ചടിയും ഒരു തിരിച്ചുവരവിനുള്ള സംവിധാനമാണ്': 2019ല്‍ കൈമുട്ട് സര്‍ജറി ചെയ്ത് ആശുപത്രിക്കിടയില്‍ നിന്ന് നീരജ് ചോപ്ര കുറിച്ചു
ഇന്ത്യയുടെ ഒളിംപിക് അത്‌ലറ്റിക്ക് സ്വപ്‌നത്തില്‍ സ്വര്‍ണം തുന്നിച്ചേര്‍ത്ത നീരജ് ചോപ്രയുടെ വരവ് ഏവരെയും പ്രചോദിപ്പിക്കുന്നത്. 2019 ല്‍ തന്റെ 21-ാം വയസില്‍ പരുക്കേറ്റ് കൈമുട്ടിന് സര്‍ജറി ചെയ്യേണ്ടിവന്നു. പട്യാലയില്‍ പരിശീലനത്തിനിടെയായിരുന്നു പരുക്ക്.
അന്ന് ആശുപത്രിക്കിടയിലുള്ള ചിത്രം പങ്കുവച്ച് നീരജ് കുറിച്ച വാക്കുകള്‍ക്ക് ഇന്ന് വായിക്കുമ്പോള്‍ ജാവലിന്‍ ത്രോയുടെ കരുത്തുണ്ട്. അതിങ്ങനെ:
''മുംബൈയില്‍ ഡോ. ദിന്‍ഷോ പാര്‍ഡിവാലയ്ക്ക് കീഴില്‍ കൈമുട്ട് സര്‍ജറി നടത്തി. എറിയാന്‍ തിരിച്ചുവരുന്നതിനു മുന്‍പ് കുറച്ചുമാസം വിശ്രമിക്കേണ്ടിവരും. ശക്തനായി തിരിച്ചുവരും.
ഓരോ തിരിച്ചടിയും ഒരു തിരിച്ചുവരവിനുള്ള സംവിധാനമാണ്. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മികച്ചരീതിയില്‍ ദൈവത്തിന് നിങ്ങളെ കൊണ്ടുവരേണ്ടതുണ്ട്''- 2019 മെയ് മൂന്നിന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തതാണിത്.
ഈ വാക്കുകള്‍ ടോക്കിയോ ഒളിംപിക്‌സില്‍ അന്വര്‍ഥമാക്കിയിരിക്കുകയാണ് നീരജ്. 87.58 മീറ്റര്‍ ദൂരത്തേക്ക് കുതിച്ച ജാവലന്‍ ത്രോയിലൂടെ ഇന്ത്യയുടെ തന്നെ ചരിത്രം നീരജ് തിരുത്തി. അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലിതുവരെ മെഡല്‍ നേടാനായില്ലെന്ന സങ്കടം തീര്‍ക്കുകയാണ് നീരജ് തീര്‍ത്തിരിക്കുന്നത്.
Undergone elbow surgery in Mumbai by Dr.Dinshaw Pardiwala.Will require some months of rehabilitation before i can start back with throwing.Hoping to return stronger.
— Neeraj Chopra (@Neeraj_chopra1) May 3, 2019
Every setback is a setup for a comeback.God wants to bring you out better than you were before.
फिर मिलेंगे ???♂️ pic.twitter.com/6b793eSnsy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."