സഊദി ; കാലാവസ്ഥാ പ്രവചനം നടത്താന്‍ വ്യക്തികള്‍ക്ക് ലൈസന്‍സ് ഏർപ്പെടുത്തുന്നു
ജിദ്ദ: കാലാവസ്ഥാ പ്രവചനം നടത്താന്‍ സഊദിയില്‍ വ്യക്തികള്‍ക്ക് അനുവാദം നല്‍കുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍സിഎം) വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി അറിയിച്ചു. അര്‍ഹരായവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണം നടത്താനും പ്രവചനങ്ങള്‍ നടത്താനും ലൈസന്‍സ് നല്‍കാനാണ് പദ്ധതി.
ലൈസന്‍സ് അനുവദിക്കുന്നതിന് സ്വീകരിക്കുന്ന യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും പിന്നീട് തീരുമാനിക്കും. ഇത് പ്രകാരമുള്ള ചട്ടങ്ങള്‍ക്കനുസൃതമായാണ് എന്‍സിഎം പ്രൊഫഷണല്‍ പെര്‍മിറ്റുകള്‍ അനുവദിക്കുക. ഈ വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അര്‍ഹരായവര്‍ക്ക് പരിശീലനവും ബോധവല്‍ക്കരണവും നല്‍കാനും എന്‍സിഎം ഉദ്ദേശിക്കുന്നതായും ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
അനുമതിയില്ലാതെ കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ലൈസന്‍സ് ഇല്ലാതെ കാലാവസ്ഥാ നിരീക്ഷകരായി സ്വയം ചമയുന്നവർക്കെതിരെയും സഊദി അധികൃതര്‍ മുമ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാലാവസ്ഥാ വിവരങ്ങള്‍ നല്‍കാന്‍ എന്‍സിഎമ്മിന് മാത്രമാണ് അധികാരമെന്നും നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ സഊദി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. അനുമതിയില്ലാത്തെ കാലാവസ്ഥാ പ്രവചനം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യപ്പെടാന്‍ ഇടയാക്കുന്ന വലിയ കുറ്റകൃത്യമായി കണക്കാക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
Content Highlights: Saudi Arabia's meteorology office plans to issue licences for individuals allowing them to practise weather monitoring and forecasts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."