HOME
DETAILS

മുസ്‌ലിംകൾക്ക്സുരക്ഷിതമല്ലാത്ത ഇന്ത്യ

  
backup
September 29 2023 | 18:09 PM

india-is-not-safe-for-muslims

റെജിമോൻ കുട്ടപ്പൻ

മുസ് ലിം വിരുദ്ധ വിദ്വേഷപ്രചാരണങ്ങൾ ഇന്ത്യയിൽ വർധിച്ചു വരുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2023ന്റെ ആദ്യപകുതി വരെയുള്ള കണക്കുകളനുസരിച്ച്, ദിനംപ്രതി ഒന്നിലധികം വിദ്വേഷസംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം സംഭവങ്ങൾ പ്രധാനമായും, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും ഹിന്ദുത്വ വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. വാഷിങ്ടൺ ആസ്ഥാനമായി ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളെ നിരീക്ഷിക്കുന്ന സംഘടനയാണിത്. 2023ന്റെ ആദ്യപകുതിയിൽ തന്നെ മുസ് ലിംകൾക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുന്ന 255 സംഭവങ്ങളുണ്ടായതായി ഈ സംഘടന കണ്ടെത്തി.

വിദ്വേഷപ്രസംഗം അല്ലെങ്കിൽ വിദ്വേഷപ്രചാരണം എന്ത് എന്നതിനൊരു അംഗീകൃത നിർവചനം ഇന്ത്യക്കില്ലാത്തതിനാൽ ഐക്യരാഷ്ട്ര സഭയുടെ രൂപരേഖയ്ക്കടിസ്ഥാനത്തിലാണ് ഇത്തരം സംഭവങ്ങളെ പരിശോധിക്കുന്നത്.
“മതം, വംശം, ദേശീയത, വർണം, വർഗം, ലിംഗഭേദം അല്ലെങ്കിൽ മറ്റ് അസ്തിത്വഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയോടോ സംഘത്തിനോടോ പൂർവനിശ്ചിതമോ വിവേചനപരമോ ആയ ഭാഷയോ അല്ലെങ്കിൽ, സംസാരം, എഴുത്ത്, പെരുമാറ്റം എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയത്തെയാണ്” വിദ്വേഷപ്രചാരണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഈ നിർവചനം ഇന്ത്യൻ സാഹചര്യത്തിൽ പരിശോധിക്കുകയാണെങ്കിൽ നിരവധി സംഭവങ്ങൾ കണ്ടെത്താനാവും. ആക്രമണങ്ങൾക്കായുള്ള പ്രത്യക്ഷവും പ്രകടവുമായ ആഹ്വാനങ്ങൾ, മതന്യൂനപക്ഷങ്ങളോടുള്ള സാമ്പത്തിക സാമൂഹിക ബഹിഷ്കരണം എന്നിവയും ഈ നിർവചനത്തിന്റെ പരിധിയിൽ പെടുന്നതാണ്.

അക്രമ സ്വഭാവത്തിലുള്ള ഗോസുരക്ഷയെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും ന്യായീകരിച്ചും വിദ്വേഷപ്രചാരണങ്ങൾ കാണാം. ഇത്തരം സംഭവങ്ങളിൽ ലക്ഷ്യം വയ്ക്കുന്നത് മതന്യൂനപക്ഷമായ മുസ്ലിംകളെ തന്നെയാണ്. സംസ്ഥാന ഭരണസ്ഥാപനങ്ങളിൽ നിന്ന് മുസ്ലിംകളെ പുറത്താക്കാനുള്ള ആഹ്വാനവും ഇതിൽ പെടുന്നു. മുസ്ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് മതംമാറ്റുന്നുണ്ടെന്ന തരത്തിലുള്ള തീവ്ര ഹിന്ദുവലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തങ്ങളും വിദ്വേഷപ്രചാരണത്തിന്റെ കീഴിൽ വരുന്നതു തന്നെയാണ്.


ഹിന്ദുത്വ വാച്ചിന്റെ റിപ്പോർട്ടിൽ പ്രത്യേകമായും പരിശോധിക്കുന്നത് ജനപങ്കാളിത്തമുള്ള സമ്മേളനങ്ങളിലോ സംഘങ്ങളുടെ ഭാഗമായോ മുസ് ലിംകൾക്കെതിരായി നടന്ന വിദ്വേഷപ്രചാരണങ്ങളാണ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെ വർധിപ്പിക്കുന്ന തരത്തിലുള്ള നിരവധി വിദ്വേഷപ്രചാരണങ്ങളും വിദ്വേഷ ആക്രമണങ്ങളും 2023ന്റെ ആദ്യപകുതിയിൽ തന്നെ നടന്നിട്ടുണ്ട്. മാർച്ച്, 30 രാമനവമി ദിനത്തിൽ ഹിന്ദു വലതുപക്ഷ നേതാവായ കാജൽ ഷിംഗ്ല എന്ന കാജൽ ഹിന്ദുസ്ഥാനി മുസ്ലിം സ്ത്രീകളെ കുറിച്ച് വിദ്വേഷപരാമർശങ്ങൾ നടത്തുകയും ഇത് ഗുജറാത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാനും കാരണമായി. ഇതേ ദിവസം തന്നെ ബിഹാറിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിച്ചുള്ള ജാഥ ബിഹാർ ഷരീഫിലെത്തിയതോടെ അക്രമാസക്തമാവുകയും ഒരാൾ കൊല്ലപ്പെടുന്നതിലേക്കും കലാശിച്ചു.

മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ നിരന്തരവും വ്യാപകവുമായി ഉണ്ടായ വിദ്വേഷപ്രചാരണങ്ങളുടെ ഫലമെന്ന പോലെ വലിയ തോതിലുള്ള സംഘർഷങ്ങളുണ്ടായി. ലവ് ജിഹാദ്, വ്യാപാർ ജിഹാദ്, ലാൻഡ് ജിഹാദ് എന്നിങ്ങനെ പലപേരിൽ വലതുപക്ഷ ഗൂഢാലോചാനാ സിദ്ധാന്തങ്ങൾക്ക് വ്യാപക പ്രചാരണം നൽകിയ ഉത്തരാഖണ്ഢിൽ മുസ്ലിംകൾ പലയിടത്തു നിന്നും വീടുകളുപേക്ഷിക്കേണ്ടി വന്നു. ഈ പാർശ്വവത്കൃത സമുദായത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ മുസ് ലിംകളുടെ വീടുകളും കടകളും വെട്ടുചിഹ്നത്താൽ അടയാളപ്പെടുത്തി.


2014ൽ ബി.ജെ.പി ഭരണത്തിൽ വന്നതുമുതൽ ഇന്ത്യയിലെ വിദ്വേഷപ്രചാരണങ്ങൾ വളരെയധികം വർധിച്ചിരിക്കുന്നു. വിദ്വേഷ പ്രചാരണങ്ങളെ തടയുന്നതിനു പകരം ഭരണകൂടത്തിന്റെ ആളുകൾ തന്നെയാണ് ഇതിലേർപ്പെടുന്നത്. ബി.ജെ.പിയിലെ മുഖ്യമന്ത്രിമാർ, സഭാസാമാജികർ, ഉന്നത നേതാക്കൾ തുടങ്ങിയവരെല്ലാം പല തരത്തിലുള്ള വിദ്വേഷപ്രചാരണങ്ങളിലേപ്പെടുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ലവ് ജിഹാദ്, ഹലാൽ ജിഹാദ്, വ്യാപാർ ജിഹാദ് എന്നിങ്ങനെ പല തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതു വഴി ഹിന്ദുത്വ ആശയങ്ങളെ വളർത്തി അത് വോട്ടാക്കി മാറ്റുകയാണ് ബി.ജെ.പി ലക്ഷ്യം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൻഹദ് എന്ന സംഘടന പറയുന്നത്, 2014ൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചു എന്നാണ്. 2018ലെ ഒരു റിപ്പോർട്ട് പ്രകാരം ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള വിദ്വേഷപ്രചാരണങ്ങൾ ഏകദേശം 500ശതമാനം വർധിച്ചതായും ഇത് ഇന്ത്യയിൽ 2014-18 കാലയളവിൽ വർഗീയ സംഘർഷങ്ങളിലേക്ക് നയിച്ചതായും സൂചിപ്പിക്കുന്നു. 2014-20നും ഇടയിൽ ഐ.പി.സി 153 എ.ക്കു കീഴിൽ രജിസ്റ്റർ ചെയ്ത കേസുകളിലും 500 ശതമാനം വർധനവുണ്ടായിട്ടുണ്ട്.


ഭൂരിഭാഗം വിദ്വേഷപ്രചാരണങ്ങളും ബി.ജെ.പി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണ്. കൂടാതെ, 2023-24ൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള വിദ്വേഷപ്രചാരണങ്ങൾ വർധിക്കുന്നതായി നിരീക്ഷിക്കുന്നുണ്ട്. മുസ്ലിം വിരുദ്ധ വികാരം വളർത്തി വോട്ടുനേടുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. 2023ന്റെ ആദ്യ പകുതിയിൽ തന്നെ മുസ്ലിംകൾക്കു നേരെ നടന്ന 255 വിദ്വേഷപ്രചാരണ കേസുകളിൽ 205 കേസുകളും (80%) ബി.ജെ.പി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലോ കേന്ദ്രഭരണപ്രദേശങ്ങളിലോ ആണ് നടന്നത്. മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മുസ്ലിം വിരുദ്ധ വിദ്വേഷപ്രചാരണങ്ങൾ നടന്നത്.

ഇതിൽ തന്നെ 29 ശതമാനം കേസുകളും മഹാരാഷ്ട്രയിൽ നിന്നു മാത്രമാണ്. വിദ്വേഷകുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന എട്ടു സംസ്ഥാനങ്ങളിൽ ഏഴും ബി.ജെ.പി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളോ അല്ലെങ്കിൽ ബി.ജെ.പി മുഖ്യസഖ്യകക്ഷിയായ ഭരണകൂടമോ ആണ്. 52 ശതമാനത്തോളം വിദ്വേഷ പ്രചാരണങ്ങൾ നടന്ന യോഗങ്ങൾ അല്ലെങ്കിൽ സമ്മേളനങ്ങൾ എല്ലാം ആർ.എസ്.എസ്, വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, സകൽ ഹിന്ദു സമാജ്, ബി.ജെ.പി എന്നിവരുടെ നേതൃത്വത്തിലാണ്. 17 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും നടന്ന 42 ശതമാനം വിദ്വേഷപ്രചാരണ വേദികൾ ആർ.എസ്.എസിന്റേതാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടന്ന 64 ശതമാനം വേദികളിലും തീവ്രഹിന്ദു വലതുപക്ഷ സ്വഭാവത്തിലുമുള്ള ഗൂഢാലോചാനാ സിദ്ധാന്തങ്ങൾ മുസ്ലിംകൾക്കെതിരേ പ്രയോഗിച്ചിട്ടുണ്ട്.

ഇതിൽ ഏറ്റവും ഗുരുതരമായുള്ളത്, 33 ശതമാനത്തോളം വിദ്വേഷപ്രചാരണ വേദികളിലും മുസ്ലിംകൾക്കെതിരേ പ്രത്യക്ഷമായ ആക്രമണങ്ങൾക്കുള്ള ആഹ്വാനങ്ങളുണ്ടായിട്ടുണ്ട്.
വിദ്വേഷപ്രചാരണങ്ങൾ നടക്കുന്ന 33 ശതമാനം സംസ്ഥാനങ്ങളിലും 2023ൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോ അല്ലെങ്കിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയോ ആണ്. 36 ശതമാനം വിദ്വേഷപ്രചാരണങ്ങളുണ്ടായിരിക്കുന്നത് 2024ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ്. അഥവാ, 2023-24കളിലായി തെരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിലാണ് 70 ശതമാനത്തോളം വിദ്വേഷപ്രചാരണങ്ങളും ഉണ്ടായിരിക്കുന്നത്. മോദി ഭരണത്തിനു കീഴിൽ ഇന്ത്യയിലെ മതവിഭാഗീയതകൾ ദൃഢമാവുന്നതാണ് ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്.

മുസ്ലിംകളുടെ വ്യാപാരസ്ഥാപനങ്ങൾ ബഹിഷ്കരിക്കുകയും അവരുടെ താമസപ്രദേശങ്ങൾ ബുൾഡോസറുപയോഗിച്ച് ഇടിച്ച് നിരപ്പാക്കുന്നതും ആരാധനാലയങ്ങൾ തീവച്ച് നശിപ്പിക്കുന്നതും ഈ ഭരണകൂടത്തിനു കീഴിൽ നടക്കുന്നുണ്ട്. തന്റെ കടുത്ത അനുയായികൾ നടത്തുന്ന വിദ്വേഷപ്രചാരണങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ഇത്തരം പ്രചാരണങ്ങൾ വർധിക്കാൻ കാരണമായതായും വിമർശനങ്ങളുണ്ട്. മതവൈകാരികതകളിൽ വിള്ളൽ വീഴ്ത്തുന്നതിലല്ല, അവയെ കൂട്ടിയിണക്കുന്നതിലാണ് ഇന്ത്യയുടെ നിലനിൽപ്പെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Content Highlights:India is not safe for Muslims



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago