യുഎഇയിൽ നാളെ മുതൽ പുതുക്കിയ പെട്രോൾ, ഡീസൽ നിരക്ക്; വില കൂടിയേക്കും
യുഎഇയിൽ നാളെ മുതൽ പുതുക്കിയ പെട്രോൾ, ഡീസൽ നിരക്ക്; വില കൂടിയേക്കും
അബുദാബി: യുഎഇയിൽ ഒക്ടോബർ മാസത്തേക്കുള്ള റീട്ടെയിൽ പെട്രോൾ, ഡീസൽ വില ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക ഇന്ധന വില ആഗോള നിരക്കിന് അനുസൃതമായി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് എല്ലാ മാസവും നിരക്ക് വർധിപ്പിക്കുന്നത്. യുഎഇ ഇന്ധനവില കമ്മിറ്റി പ്രഖ്യാപിക്കുന്ന നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വില വർധിക്കുമെന്നാണ് സൂചന.
നിലവിൽ, സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.42 ദിർഹവും സ്പെഷ്യൽ 95 ലിറ്ററിന് 3.31 ദിർഹവും ഇ-പ്ലസിന് 3.23 ദിർഹവുമാണ് വില. ഡീസൽ ലിറ്ററിന് 3.40 ദിർഹമാണ് ഈടാക്കുന്നത്. തുടർച്ചയായി മൂന്ന് മാസമാണ് യുഎഇയിൽ ഇന്ധന വില വർധിപ്പിച്ചത്. ഈ മാസവും വർധന തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തിൽ, സെപ്റ്റംബറിൽ എണ്ണവില ബാരലിന് 12 ഡോളറിലധികം ഉയർന്നു. ആഗസ്റ്റ് 28 ന് 83.87 ഡോളറായിരുന്ന വില സെപ്റ്റംബർ 28 ന് 97.41 ഡോളറായി ഉയർന്നിരുന്നു. യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില പരിഷ്കരിക്കുമ്പോൾ ആഗോള വിലയിലെ ഈ വർധന പ്രതിഫലിക്കും. അതേസമയം, എണ്ണവില ഇനിയും ഉയരുമെന്നും വരും ദിവസങ്ങളിൽ ബാരലിന് 100 ഡോളറിലെത്തുമെന്നും നിരീക്ഷകർ പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."