HOME
DETAILS

സഹപാഠിയെ കൊണ്ട് മുസ്ലിം അധ്യാപിക ഹിന്ദു വിദ്യാര്‍ഥിയെ അടിപ്പിച്ചെന്ന കേസില്‍ സംശയങ്ങള്‍; യു.പി പൊലിസിന്റെ നടപടിയിലും ഇരട്ടത്താപ്പ്

  
backup
September 30 2023 | 05:09 AM

up-slapgate-teacher-shaista-arrested-but-teacher-tripta-tyagi-is-free

ലഖ്‌നൗ: സഹപാഠിയെ കൊണ്ട് മുസ്ലിം അധ്യാപികയായ ഷഹിസ്ത ഹിന്ദു വിദ്യാര്‍ഥിയെ തല്ലിപ്പിച്ചെന്ന കേസില്‍ നിരവധി സംശയങ്ങളും അധികൃതര്‍ ഇരട്ടത്താപ്പ് സ്വീകരിച്ചെന്ന ആക്ഷേപവും. ഹോം വര്‍ക്ക് ചെയ്യിക്കാത്തതിന് സഹപാഠിയായ മുസ്ലിം കുട്ടിയെ കൊണ്ട് ഹിന്ദുകുട്ടിയെ അടിപ്പിച്ചു എന്നാണ് കേസ്. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ അധ്യാപികയെ അറസ്റ്റ്‌ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് ഷഹിസ്ത എന്ന അധ്യാപിക അറസ്റ്റിലായത്. ഇരുസമുദായങ്ങള്‍ക്കിടയില്‍ വൈര്യം വളര്‍ത്താന്‍ ശ്രമിച്ചെന്നതുള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് സെന്റ് ആന്റണീസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഷഹിസ്തക്കെതിരേ കേസെടുത്തത്.

മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ തൃപ്ത ത്യാഗി എന്ന അധ്യാപിക മുസ്ലിം കുട്ടിയുടെ മുഖത്ത് ഹിന്ദു സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് സമാനമായ ആരോപണം ഇപ്പോള്‍ സംഭാല്‍ ജില്ലയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. മുസഫര്‍നഗര്‍ സ്‌കൂളിലെ സംഭവത്തിന്റെ വിഡിയോ ദൃശ്യം ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. വര്‍ഗീയമായ പരാമര്‍ശങ്ങള്‍ അധ്യാപിക നടത്തുന്നതും വിഡിയോയിലുണ്ടായിരുന്നു. മുസ്ലിംകുട്ടികളെ ഇങ്ങനെ അടിപ്പിക്കാറുണ്ടെന്നതുള്‍പ്പെടെയുള്ള അധ്യാപികയുടെ പരാമര്‍ശങ്ങളും വിഡിയോയില്‍ കേള്‍ക്കാം. ഈ സംഭവത്തില്‍ കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍നിന്ന് യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കടുത്ത വിമര്‍ശനമാണ് കേട്ടത്. സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇങ്ങനെയാണോ പഠിപ്പിക്കേണ്ടതെന്നുമുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളും കോടതി നടത്തുകയുണ്ടായി.

ഇതോടൊപ്പം തന്നെയാണ് സംഭാല്‍ ജില്ലയില്‍നിന്ന് മുസ്ലിം അധ്യാപികയ്‌ക്കെതിരേ സമാന പരാതിയുമായി നിതിന്‍ ത്യാഗി എന്ന രക്ഷിതാവ് രംഗത്തുവന്നത്. മുസ്ലിം സഹപാഠിയെക്കൊണ്ട് അധ്യാപിക അടിപ്പിച്ചതില്‍ മകന്‍ വളരെ വിഷമത്തിലാണെന്നായിരുന്നു നിതിന്‍ ത്യാഗിയുടെ പരാതി. പരാതിയില്‍ വിശദമായ അന്വേഷണം നടത്താതെ തന്നെ ഷഹിസ്തയെ അറസ്റ്റ്‌ചെയ്‌തെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തൃപ്തി ത്യാഗിക്കെതിരായ പരാതിയില്‍ വിഡിയോ ഉള്‍പ്പെടെയുള്ള തെളിവുണ്ടായിരുന്നു. ഈ വീഡിയോ പ്രചരിച്ചിട്ടും ഇതുവരെ തൃപ്തി ത്യാഗിയെ അറസ്റ്റ്‌ചെയ്തിട്ടില്ല. എന്നാല്‍ സെന്റ് ആന്റണീസിലെ ഷഹിസ്തയെ അത്തരത്തിലൊരു തെളിവില്ലാതിരുന്നിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ്‌ചെയ്തു.

ഷഹിസ്തക്കെതിരായ പരാതിയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് അസ്‌മോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ സിങ് ചാണ്ഡേല്‍ പറഞ്ഞു. മറ്റൊരു സമുദായത്തിലെ കുട്ടിയെക്കൊണ്ട് അധ്യാപിക ഹിന്ദു വിദ്യാര്‍ഥിയെ അടിപ്പിച്ചു എന്നാണ് ലഭിച്ച പരാതി. സംഭവത്തിലെ മുഴുവന്‍ ചിത്രങ്ങളും ഇനിയും വരാനുണ്ടെന്നും സി.ഐ പറഞ്ഞു.

എന്നാല്‍, ഹോം വര്‍ക്ക് ചെയ്യാത്തതിന് കുട്ടിയെ ശിക്ഷിച്ചതാണെന്നും വര്‍ഗീയ സ്വഭാവത്തോടെ ആയിരുന്നില്ല നടപടിയെന്നും ഷഹിസ്തയുടെ ബന്ധു ജമാല്‍ അലി ദേശീയ മാധ്യമത്തോട് പറഞ്ഞു. പഠിക്കാത്ത കുട്ടിയെ ശിക്ഷിച്ചു എന്നതല്ലാതെ മറ്റൊരു ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് പരാതി ഉയര്‍ന്നതിന്് ശേഷം അവരുമായി സംസാരിച്ചപ്പോള്‍ ലഭിച്ച മറുപടിയെന്നും ജമാല്‍ പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഷഹിസ്തയെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago