പൊലിസിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; സഊദിയിൽ ഏഴ് പേർ അറസ്റ്റിൽ
പൊലിസിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; സഊദിയിൽ ഏഴ് പേർ അറസ്റ്റിൽ
റിയാദ്: രാജ്യത്തെ പൊലിസിനെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് ഏഴ് പേരെ അറസ്റ്റ് ചെയ്ത് സഊദി പൊലിസ്. ഫോളോവേഴ്സിന്റെ എണ്ണം വർധിപ്പിക്കാൻ വേണ്ടി നടത്തിയ വിഡിയോ ആണ് യുവാക്കളെ പൊലിസിന്റെ പിടിയിലെത്തിച്ചത്. അറസ്റ്റിലായ ഏഴ് പേരിൽ അഞ്ച് പേരും സഊദി പൗരന്മാരാണ്.
ഒരു കൊമേഴ്‌സ്യൽ സ്റ്റോറിൽ ലോക്കൽ പൊലിസിനെ ഹാസ്യാത്മകമായി ആൾമാറാട്ടം നടത്തുന്ന വീഡിയോയാണ് യുവാക്കൾ തയ്യാറാക്കിയത്. ഏറെ ചർച്ചയായതോടെ കർശന നടപടിയിലേക്ക് നീങ്ങുകയായിരുന്നു പൊലിസ്.
അനുയായികളുടെ എണ്ണം വർധിപ്പിക്കാനും കൂടുതൽ കാഴ്ചക്കാരെ നേടാനുമാണ് ഇത്തരം ഉള്ളടക്കം ഉണ്ടാക്കിയതിന്റെ ഉദ്ദേശമെന്ന് വ്യക്തമായതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. അറസ്‌റ്റിലായ ഏഴുപേരിൽ അഞ്ചുപേരും രാജ്യത്തെ പൗരന്മാരാണെന്നും മറ്റു രണ്ടുപേർ അറബ് വംശജരാണെന്നും അധികൃതർ അറിയിച്ചു.
പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. അവർക്കെതിരെ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."