HOME
DETAILS
MAL
തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവർക്ക് നഷ്ടപരിഹാരം
backup
October 20 2022 | 04:10 AM
തിരുവനന്തപുരം • തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം അനുവദിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1980ലെ കേരള റൂൾസ് ഫോർ പെയ്മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് എന്ന ചട്ടങ്ങളിലെ ചട്ടം 2 (എ)ൽ വന്യമൃഗം എന്ന നിർവചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവർക്ക് (വനത്തിനകത്തോ, പുറത്തോ) നൽകിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കുത്തേറ്റ് ജീവനഹാനി സംഭവിച്ചാലും നൽകുക. ഇതിനുള്ള തുക വന്യജീവി ആക്രമണത്തിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഉപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്ന് വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."