നാലരക്കോടിയുടെ കാറുമായി വാഹന ഭീമന്; ആസ്റ്റണ്‍ മാര്ട്ടിന് db12ന്റെ വിശേഷങ്ങള്‍ അറിയാം
ആഡംബര വാഹനനിര്മ്മാതാക്കളിലെ തലതൊട്ടപ്പന് എന്ന് വിശേഷിപ്പിക്കാവുന്ന ബ്രാന്‍ഡാണ് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്ട്ടിന്. ഇപ്പോള്‍ ലോകത്തിലെ ആദ്യ സൂപ്പര്‍ ടൂറര്‍ ആസ്റ്റണ്‍ മാര്ട്ടിന് db12 എന്ന മോഡല്‍ കമ്പനി ഇന്ത്യയിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ്. 4.59 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ എക്സ് ഷോറൂം വില. ആസ്റ്റണ്‍ മാര്ട്ടിന് DB12 ന് 4.0 ലിറ്റര്‍ V8 ട്വിന്‍ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്.
അത് പരമാവധി 670bhp കരുത്തും 800Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്സുള്ള വാഹനത്തിന് 3.5 സെക്കന്റില്‍ പരമാവധി നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. 325 കിലോമീറ്ററാണ് സ്പീഡാണ് വാഹനത്തിന്റെ പരമാവധി വേഗത.
പുതിയ ആസ്റ്റണ്‍ മാര്ട്ടിന് DB12ന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് DB11ന് സമാനമാണ്. എന്നിരുന്നാലും, ഇത് കുറച്ച് ഡിസൈന്‍ മാറ്റങ്ങളോടെയാണ് വരുന്നത്. ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ ഗ്രില്‍, ത്രീപീസ് ഡിആര്‍എല്‍ സജ്ജീകരണത്തോടുകൂടിയ റീസ്റ്റൈല്‍ ചെയ്!ത ഹെഡ്ലാമ്പുകള്‍, പുതുക്കിയ ഫ്രണ്ട് ബമ്പര്‍ എന്നിവ ഫീച്ചര്‍ ചെയ്യുന്നു.
പുതിയ 21 ഇഞ്ച് അലോയ് വീലുകളില്‍ DB12 റൈഡ് ചെയ്യുന്നു, പിന് പ്രൊഫൈല്‍ സാധാരണ മോഡലിന് സമാനമാണ്. ആസ്റ്റണ്‍ മാര്ട്ടിന് അധിക പ്രീമിയത്തിനായി നിരവധി കസ്റ്റമൈസേഷന് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ശക്തമായ 4.0 ലിറ്റര്‍ വി8 എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.
Content Highlights:aston martin db12 launched in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."