എല്ലാത്തിനും നന്ദി,ഗുഡ്ബൈ ബാഴ്സ;രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന ആത്മബന്ധത്തിന് അന്ത്യം, പൊട്ടിക്കരഞ്ഞ് മെസ്സി
ബാഴ്സലോണയില്‍ ഇനി ഇതിഹാസ താരം മെസ്സിയില്ല. രണ്ട് പതിറ്റാണ്ടുനീണ്ടുനിന്ന ആത്മബന്ധത്തിന് വിരാമമിട്ടുകൊണാണ് മെസ്സി പടിയിറങ്ങിയത്.
നൗകാംപില്‍ ഇന്ത്യന്‍ സമയം 3.30ന് തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞാണ് മെസ്സി ആരാധകരോട് വിടചൊല്ലിയത്.
ഇനിയും ക്ലബ്ബില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിടവാങ്ങല്‍ പ്രസംഗം ആരംഭിച്ചത്.
ഞാന്‍ ഇത്രയും വര്‍ഷങ്ങളായി ഇവിടെയുണ്ട്. എന്റെ 13 വയസ്സ് മുതല്‍ 21 വര്‍ഷമത്രയും എന്റെ ജീവിതം ഇവിടത്തന്നെയായിരുന്നു. എല്ലാത്തിനും നന്ദി. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ഹൃദയം നിറഞ്ഞ നന്ദി. ഞാന്‍ ഈ ക്ലബ്ബിനായി എല്ലാം നല്കി,' മെസി പറഞ്ഞു.
എന്നെ ഞാനാക്കിയത് ബാഴ്സയാണ്. ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ ക്ലബിനെ ഞാനിഷ്ടപ്പെടുന്നു. ഒന്നര വര്‍ഷത്തോളം ആരാധകരെ കാണാനായിരുന്നില്ല. ഏറെ പ്രയാസകരമായിരുന്നു അത്. ആരാധകര്‍ കാണിച്ച സ്നേഹത്തിനെല്ലാം നന്ദികണ്ണീരോടെ താരം പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."