HOME
DETAILS

കരകയറുമോ ഖാര്‍ഗെ?

backup
October 20 2022 | 04:10 AM

%e0%b4%95%e0%b4%b0%e0%b4%95%e0%b4%af%e0%b4%b1%e0%b5%81%e0%b4%ae%e0%b5%8b-%e0%b4%96%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%86

തീക്ഷിച്ചതു പോലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലി കാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധ്യ ക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഗാന്ധി കുടുംബം പൂര്‍ണമായും മാറിനിന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ചരിത്രത്തിലെ പുതുമയാര്‍ന്ന അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും നാളിതുവരെ ചെയ്യാത്ത ധീരകൃത്യത്തി നാണ് രഹസ്യ ബാലറ്റിലൂടെ കോണ്‍ഗ്രസ് തയാറായത്.

എല്ലാ തെരഞ്ഞെടുപ്പ് നിബന്ധനകളും പാലിച്ചുള്ള തെരഞ്ഞെടു പ്പാണ് നടന്നത്. മുമ്പ് ഇങ്ങനെ നടന്നത് രണ്ട് തവണ മാത്രം. 1997ല്‍ സീതാറാം കേസരിയും ശരദ് പവാറും രാജേഷ് പൈലറ്റും മത്സരി ച്ചു. സീതാറാം കേസരി തെരഞ്ഞെടുക്കപ്പെട്ടു. 2000ല്‍ സോണിയാ ഗാന്ധിയും ജിതേന്ദ്രപ്രസാദും മത്സരിച്ചു. സോണിയാ ഗാന്ധി വിജ യിച്ചു. 1998ല്‍ രണ്ട് വര്‍ഷത്തേക്ക് രാഹുല്‍ ഗാന്ധിയെ മാറ്റി നിര്‍ത്തി യാല്‍ ഏറെക്കാലം അധ്യക്ഷ പദം അലങ്കരിച്ച ഏക വ്യക്തി സോ ണിയാഗാന്ധിയാണ്.

കുടുംബ വാഴ്ചയാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന ബി. ജെ.പിയുടെ തുരുമ്പിച്ച ആരോപണത്തിന്റെ മുനയൊടിക്കുവാനും കോണ്‍ഗ്രസിന് കഴിഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടു പ്പില്‍ പാര്‍ട്ടിക്ക് ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്ന് സോണിയാഗാ ന്ധി വ്യക്തമാക്കിയതാണ്. ഖാര്‍ഗെയെ ഔദ്യോഗിക സ്ഥാനാര്‍ഥിയാ യി അംഗീകരിക്കുന്ന നിലപാടുകളും പ്രസ്താവനകളും ചില കോണ്‍ഗ്ര നേതാക്കളില്‍ നിന്നുണ്ടായെങ്കിലും ഗാന്ധി കുടുംബം പൂര്‍ണമാ യും നിശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥാ നാര്‍ഥി എന്ന പരിവേഷം ഖാര്‍ഗെക്ക് ഉണ്ടായിരുന്നു. വിജയത്തിന് വലിയൊരളവോളം അത് ഘടകമായിത്തീരുകയും ചെയ്തു. എതിര്‍ സ്ഥാനാര്‍ഥി ശശി തരൂരിന്റെ പരാതികള്‍ക്ക് നേതൃത്വം ചെവി കൊ ടുത്തു എന്നതും ശ്രദ്ധേയം.

ബാലറ്റില്‍ സ്ഥാനാര്‍ഥിക്ക് നേരെ ഒന്ന് എന്ന് അടയാളപ്പെടുത്തി യാല്‍ മതിയെന്ന തീരുമാനത്തിനെതിരേ ശശിതരൂര്‍ പരാതി ഉന്നയി ച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥിയുടെ പേ രിന് നേരെ ടിക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതിയെന്ന തീരുമാനം കൈക്കൊള്ളുവാനും സോണിയയും തെരഞ്ഞെടുപ്പ് സമിതി അധ്യ ക്ഷന്‍ മധു സൂദന്‍ മിസ്ത്രിയും തയാറായി.

എന്നും ഗാന്ധി കുടുംബത്തോടൊപ്പം രാഷ്ട്രീയ സഞ്ചാരം നട ത്തുന്ന മുതിര്‍ന്ന നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭ യില്‍ കോണ്‍ഗ്രസ് കക്ഷി നേതാവായിരുന്നു. രാജ്യസഭയില്‍ പ്രതി പക്ഷ നേതാവായി. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സ രിക്കാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം അദ്ദേ ഹം രാജി വയ്ക്കുകയായിരുന്നു.
രണ്ടാം യു.പി.എ സര്‍ക്കാരില്‍ തൊഴില്‍, റെയില്‍വേ, സാമൂഹിക നീതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. കര്‍ണാടക സ്വദേശിയായ ഖാര്‍ഗെ ജഗ്ജീവന്‍ റാമിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന രണ്ടാമത്തെ ദലിതാവും എസ്. നിജങ്കലിപ്പക്കു ശേഷം ആ സ്ഥാ നത്തെത്തുന്ന രണ്ടാമത്തെ കര്‍ണാടകക്കാരനുമാണ്.

കാല്‍നൂറ്റാണ്ടിന് ശേഷം നെഹ്‌റു കുടുംബത്തില്‍ നിന്നു പുറത്തു നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ അമരത്ത് ഇരിപ്പുറപ്പിക്കുമ്പോള്‍ ആരോഗ്യകരമായ മാറ്റത്തിന് തയാറെടുത്ത് കഴിഞ്ഞുവെന്ന സന്ദേ ശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. മാറ്റത്തിനുവേണ്ടി തനിക്കൊരു
വോട്ടുചെയ്യുക എന്ന ശശി തുരൂരിന്റെ പ്രചാരണ വേളയിലെ അഭ്യര്‍ ഥന യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ചുമതലയാണ് ഖാര്‍ഗെയെ ഇനി കാത്തിരിക്കുന്നത്.

നീണ്ട വര്‍ഷത്തെ രാഷ്ട്രീയാനുഭവങ്ങള്‍ സ്വായത്തമാക്കിയ ഖാര്‍ ഗെക്ക് അതിന് കഴിയേണ്ടതുണ്ട്. സംഘടനാ തലത്തില്‍ പ്രവര്‍ത്തന പരിചയമില്ലാത്ത തരൂര്‍, കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ അത് പാര്‍ ട്ടിക്ക് ദോഷം ചെയ്യുമെന്ന പ്രചാരണം ഖാര്‍ഗേയുടെ വിജയം അനാ യാസമാക്കി എന്നത് കാണാതിരുന്നുകൂടാ. എങ്കിലും 1072 വോട്ട് നേടി തരൂര്‍ കരുത്തുകാട്ടി. തന്റെ ജനപിന്തുണയില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ജനാധിപത്യം ജയിക്കാനുള്ള പോരാ ട്ടം എന്നായിരുന്നു തെരഞ്ഞെടുപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ ഒഴി വാക്കി പ്രതിപക്ഷ നിര കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കു ന്നത്. ഒന്നര വര്‍ഷം കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാതെ രഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കുക എന്ന ഭാരിച്ച ഉത്ത രവാദിത്വമാണ് ഖാര്‍ഗെക്ക് മുമ്പിലുള്ളത്.

പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കുക, കൊഴിഞ്ഞുപോക്കിനു തട യിടുക, പഴയകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരിക തു ടങ്ങിയ ദൗത്യങ്ങളും ഖാര്‍ഗെയെ കാത്തിരിക്കുന്നു.

നിരവധി നേതാക്കളും എം.എല്‍.എമാരുമാണ് എട്ട് വര്‍ഷത്തിനി ടയില്‍ കോണ്‍ഗ്രസില്‍ നിന്നും അടര്‍ന്ന് വീണത്. പക്ഷേ അണിക ളില്‍ അത് വലിയ തോതില്‍ ചലനമുണ്ടാക്കിയില്ല. ഇതില്‍നിന്ന് മന സിലാക്കേണ്ടത് കോണ്‍ഗ്രസിന്റെ അടിത്തറക്ക് നേതാക്കളുടെ പൊ ഴിഞ്ഞുപോക്ക് ഇളക്കം വരുത്തിയിട്ടില്ല എന്നാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഏക പാര്‍ട്ടി ഇന്നും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ്. അതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ ട്ടികളില്‍ ചിലത് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യ നിരക്കു വേണ്ടി വാദിക്കുമ്പോഴും ആ വാദഗതിക്ക് പൂര്‍ണ പിന്തുണ കിട്ടാത്തത്.

നിഷ്പക്ഷവും സുതാര്യവുമായാണ് തെരഞ്ഞെടുപ്പ് നടന്നതെ ങ്കിലും 10 ജന്‍പഥില്‍നിന്ന് 10 രാജാജിമാര്‍ഗിലേക്ക് ഏറെ ദൂരമില്ല. ജന്‍പഥിലാണ് സോണിയാ ഗാന്ധിയുടെ ഭവനം. രാജാജിമാര്‍ഗി ലാണ് ഖാര്‍ഗെ താമസിക്കുന്നത്. സോണിയയുടെ വിളിപ്പുറത്താ ണ് ഖാര്‍ഗെയുള്ളതെന്നര്‍ഥം. പ്രവര്‍ത്തനത്തില്‍ അതൊരു പരിമി തിയായില്ല എന്ന് തെളിയിക്കേണ്ട ബാധ്യത പുതിയ പ്രസിഡന്റിനു ണ്ട്. അത് ദലിത് വിഭാഗത്തില്‍ നിന്നുള്ള കര്‍ണാടക സ്വദേശിയാ ണെന്ന സവിശേഷത വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെ രഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാവുന്ന താണ്. സാഹചര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴി ഞ്ഞാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലക്കുള്ള ഖാര്‍ഗെയുടെ വിജയം കൂടിയായിരിക്കുമത്.

വോട്ടുചെയ്യുക എന്ന ശശി തുരൂരിന്റെ പ്രചാരണ വേളയിലെ അഭ്യര്‍ ഥന യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ചുമതലയാണ് ഖാര്‍ഗെയെ ഇനി കാത്തിരിക്കുന്നത്.

നീണ്ട വര്‍ഷത്തെ രാഷ്ട്രീയാനുഭവങ്ങള്‍ സ്വായത്തമാക്കിയ ഖാര്‍ ഗെക്ക് അതിന് കഴിയേണ്ടതുണ്ട്. സംഘടനാ തലത്തില്‍ പ്രവര്‍ത്തന പരിചയമില്ലാത്ത തരൂര്‍, കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ അത് പാര്‍ ട്ടിക്ക് ദോഷം ചെയ്യുമെന്ന പ്രചാരണം ഖാര്‍ഗേയുടെ വിജയം അനാ യാസമാക്കി എന്നത് കാണാതിരുന്നുകൂടാ. എങ്കിലും 1072 വോട്ട് നേടി തരൂര്‍ കരുത്തുകാട്ടി. തന്റെ ജനപിന്തുണയില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ജനാധിപത്യം ജയിക്കാനുള്ള പോരാ ട്ടം എന്നായിരുന്നു തെരഞ്ഞെടുപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ ഒഴി വാക്കി പ്രതിപക്ഷ നിര കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കു ന്നത്. ഒന്നര വര്‍ഷം കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാതെ രഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കുക എന്ന ഭാരിച്ച ഉത്ത രവാദിത്വമാണ് ഖാര്‍ഗെക്ക് മുമ്പിലുള്ളത്.

പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കുക, കൊഴിഞ്ഞുപോക്കിനു തട യിടുക, പഴയകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരിക തു ടങ്ങിയ ദൗത്യങ്ങളും ഖാര്‍ഗെയെ കാത്തിരിക്കുന്നു.

നിരവധി നേതാക്കളും എം.എല്‍.എമാരുമാണ് എട്ട് വര്‍ഷത്തിനി ടയില്‍ കോണ്‍ഗ്രസില്‍ നിന്നും അടര്‍ന്ന് വീണത്. പക്ഷേ അണിക ളില്‍ അത് വലിയ തോതില്‍ ചലനമുണ്ടാക്കിയില്ല. ഇതില്‍നിന്ന് മന സിലാക്കേണ്ടത് കോണ്‍ഗ്രസിന്റെ അടിത്തറക്ക് നേതാക്കളുടെ പൊ ഴിഞ്ഞുപോക്ക് ഇളക്കം വരുത്തിയിട്ടില്ല എന്നാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഏക പാര്‍ട്ടി ഇന്നും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ്. അതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ ട്ടികളില്‍ ചിലത് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യ നിരക്കു വേണ്ടി വാദിക്കുമ്പോഴും ആ വാദഗതിക്ക് പൂര്‍ണ പിന്തുണ കിട്ടാത്തത്.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago