HOME
DETAILS
MAL
ചെങ്കോട്ടയ്ക്ക് കണ്ടെയ്‌നര്‍ കൊണ്ട് കോട്ടകെട്ടി: ഇതുവരെയില്ലാത്ത സുരക്ഷാ മുന്നൊരുക്കം നടത്തി പൊലിസ്
backup
August 08 2021 | 13:08 PM
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയ്ക്കു മുന്നില്‍ ഷിപ്പിങ് കണ്ടെയ്‌നറുകള്‍ കൊണ്ട് വന്‍ മതിലുകള്‍ തീര്‍ത്ത് ഡല്‍ഹി പൊലിസ്. സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് ഡല്‍ഹി പൊലിസ് വിശദീകരിച്ചു.
ജനുവരി 26ന് റിപബ്ലിക്ക് ദിനത്തില്‍ നടന്ന കര്‍ഷക റാലിയെ തുടര്‍ന്നുള്ള അക്രമസംഭവങ്ങളെ തുടര്‍ന്നാണ് ഈ മുന്നൊരുക്കം. കണ്ടെയ്‌നറുകള്‍ പെയിന്റടിച്ച് അലങ്കരിക്കുമെന്ന് ഡല്‍ഹി പൊലിസ് പറഞ്ഞു.
ചെങ്കോട്ടയിലാണ് ഓരോ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി പ്രസംഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."