HOME
DETAILS

മാലിന്യമുക്ത നവകേരളത്തിലേക്ക്

  
backup
September 30 2023 | 18:09 PM

towards-a-waste-free-new-keralatowards-a-waste-free-new-kerala

എം.ബി രാജേഷ്

ശുചിത്വവും സേവനവും ആത്മീയാനുഭവമാക്കി മാറ്റിയ മഹാത്മാഗാന്ധി പരിസര ശുചീകരണത്തിന്റെ മഹത്തായ മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടു തന്നെ നാടിനെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള വേള ഗാന്ധിജയന്തി ദിനമാണ് ഏറ്റവും ഉചിതം. മാലിന്യമുക്തം നവകേരളം കാംപയിന്‍ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിപുലമായ ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.

ഒരുവാരം നീണ്ടുനില്‍ക്കുന്ന പ്രവൃത്തിയില്‍ 30 ലക്ഷം സന്നദ്ധസേവകരാണ് പങ്കാളികളാകുക. 2024 ല്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ ശുചിത്വപദവിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് 15ന് മൂന്ന് ഘട്ടങ്ങളായുള്ള മാലിന്യമുക്തം നവകേരളം കാംപയിന്‍ ആരംഭിച്ചത്.


കാംപയിന്‍ ആരംഭിച്ച് ആറുമാസത്തിനു ശേഷമുള്ള കണക്കുകൾ പ്രതീക്ഷാവഹമാണ്. ഉറവിട ജൈവമാലിന്യ ശേഖരണവും വീടുതോറും ഉള്ള അജൈവ മാലിന്യ ശേഖരണവും 90-100% ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനുവരിയില്‍ 19 മാത്രമായിരിന്നു. ഓഗസ്റ്റില്‍ അത് 88 ആയി ഉയര്‍ന്നു. 50 മുതല്‍ 90% ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനുവരിയില്‍ 244 ആയിരുന്നത് ഓഗസ്റ്റില്‍ 499 ആയി. കാംപയിന്‍ തുടങ്ങിയ ശേഷം പൊതുസ്ഥലത്തെ 5,616 മാലിന്യക്കൂനകള്‍ കണ്ടെത്തി. അതില്‍ 5263 (93.7%) എണ്ണം ഇതുവരെ നീക്കംചെയ്തു.

എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളിലായി ആകെ 4,226 കേസുകള്‍ മാര്‍ച്ച് മുതല്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 2.48 കോടി രൂപ പിഴ ചുമത്തുകയും 50 ലക്ഷത്തോളം പിഴ ഈടാക്കുകയും ചെയ്തു. മാര്‍ച്ചില്‍ 13,414 മിനി എം.സി.എഫുകള്‍ ഉണ്ടായിരുന്നത് ഓഗസ്റ്റില്‍ 15,247 ലേക്ക് എത്തി. ഇതേ കാലയളവില്‍ എം.സി.എഫുകള്‍ 1209 ല്‍ നിന്ന് 1301 ഉം ആര്‍.ആര്‍.എഫുകള്‍ 148 ല്‍ നിന്ന് 173 ഉം ആയി. മാര്‍ച്ചിനു മുമ്പ് 30,779 ആയിരുന്ന ഹരിതകര്‍മ സേനാംഗങ്ങളുടെ എണ്ണം ഓഗസ്റ്റില്‍ 34,382 ലേക്ക് എത്തി.
കാംപയിന്‍ ലക്ഷ്യമായി പ്രഖ്യാപിച്ച സുസ്ഥിരവും സമ്പൂര്‍ണവുമായ മാറ്റത്തിലേക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്.

വലിയ ബോധവല്‍ക്കരണം ആവശ്യമാണ്. മാലിന്യ പരിപാലനം സംബന്ധിച്ച അടിസ്ഥാന സാക്ഷരത നമുക്കില്ല എന്നത് ലജ്ജാകരമാണ്. തോന്നിയതുപോലെ വഴിയില്‍ വലിച്ചെറിയുന്ന സംസ്‌കാരശൂന്യത ആധുനിക പൗരബോധത്തിന്റെ അഭാവമാണ്. മാലിന്യത്തിന്റെ തരംതിരിവ് സംബന്ധിച്ച പ്രാഥമികധാരണ പോലും ഭൂരിപക്ഷത്തിനുമില്ല.


മാലിന്യ സംസ്‌കരണ പദ്ധതികള്‍ സംബന്ധിച്ച എതിര്‍പ്പുണ്ടാകുന്നത് ആവശ്യമായ അവബോധം ഇല്ലാത്തതിനാലാണ്. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ഒട്ടേറെ സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ്. ശാസ്ത്രീയമായ ലാന്‍ഡ് ഫില്‍ ആകട്ടെ സാനിറ്ററി പാഡുകള്‍ സംസ്‌കരിക്കുന്ന ഇന്‍സിനിറേഷന്‍ സംവിധാനമാകട്ടെ എല്ലാ വികസിത നാടുകളും സ്വീകരിക്കുന്ന രീതികളാണ്. ഇത്തരത്തിലുള്ള ഏത് സംവിധാനം വരുമ്പോഴും എതിര്‍പ്പുമായി വരുന്നത് ശാസ്ത്രീയ സംസ്‌കരണത്തെ കുറിച്ചുള്ള ധാരണക്കുറവ് കൊണ്ടു മാത്രമാണ്.


ജനങ്ങളുടെ അവബോധമില്ലായ്മയെ ചൂഷണംചെയ്യുന്ന നിക്ഷിപ്ത താൽപര്യക്കാര്‍ ധാരാളമുണ്ടെന്ന കാര്യവും വിസ്മരിക്കാനാകില്ല. എന്നാല്‍, ഇത്തരക്കാര്‍ക്ക് മുമ്പില്‍ സര്‍ക്കാരിന് വഴങ്ങാന്‍ കഴിയില്ല. ബോധവല്‍ക്കരണം കൊണ്ട് മാത്രം കാര്യങ്ങള്‍ പൂര്‍ണമായും മാറും എന്ന തെറ്റിദ്ധാരണയും സര്‍ക്കാരിനില്ല. കടുത്ത പിഴയടക്കമുള്ള ശിക്ഷകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ആളുകളെ തടയും. ശക്തമായ നിയമ നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനാവശ്യമായ നിയമനിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
ഓരോ തദ്ദേശ സ്ഥാപനങ്ങളും മാലിന്യമുക്തമാകുന്നതോടെ ശാസ്ത്രീയമായ രീതിയില്‍ മാലിന്യം പരിപാലിക്കുന്ന സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഘട്ടംഘട്ടമായും ചിട്ടയോടെയും നടപ്പാക്കിവരുന്നത്.

നാം ഉദ്ദേശിക്കുന്ന ലക്ഷ്യം എന്താണോ അത് കൈവരിക്കുക തന്നെ ചെയ്യും എന്ന പ്രതിജ്ഞയാണ് ഗാന്ധിജയന്തി ദിനത്തില്‍ എടുക്കുന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയോ ഒത്തുതീര്‍പ്പോ ഇല്ല എന്നും വ്യക്തമാക്കട്ടെ. സാമൂഹിക, രാഷ്ട്രീയ പരിസ്ഥിതി സംഘടനകള്‍ക്കും കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ സമൂഹത്തിലെ മുഴുവന്‍ പേര്‍ക്കും ഇതില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. അങ്ങനെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാലിന്യമുക്തം നവകേരളം എന്ന ആശയത്തെ കൂടുതല്‍ അര്‍ഥവത്താക്കാം.

(തദ്ദേശസ്വയംഭരണ എക്‌സൈസ് മന്ത്രിയാണ് ലേഖകൻ)

Content Highlights:Towards a waste-free New Kerala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago