ലോകത്തോട് നന്ദി പറഞ്ഞ് ടോക്കിയോ: ഇനി പാരീസില്‍ കാണാം
ടോക്കിയോയില്‍ 17 ദിനരാത്രങ്ങള്‍ നീണ്ടുനിന്ന ലോക കായിക മാമാങ്കത്തിന് തിരശ്ശീല വീണു. കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കൊവിഡ് മഹാമാരിക്കു മുമ്പില്‍ ലോകം പതറിയപ്പോള്‍ ഒരുവര്‍ഷം നീട്ടിയാണ് ഇപ്രാവശ്യം നടത്തിയത്. ഇനി 2024 ല്‍ പാരീസെന്ന സ്വപ്‌ന നഗരിയാണ് ഒളിംപിക്‌സിന് അരങ്ങൊരുക്കുക.
ജപ്പാന്റെ സാംസ്‌കാരിക തനിമയാര്‍ന്ന പ്രകടനങ്ങളോടെയാണ് സമാപന ചടങ്ങ് നടന്നത്. ഒപ്പം, അതിശയിപ്പിക്കുന്ന വെടിക്കെട്ട് പ്രയോഗവും.
ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന നേട്ടത്തോടെയാണ് ഇത്തവണത്തെ ഒളിംപിക്‌സ് അവസാനിക്കുന്നത്. നീരജ് ചോപ്രയിലൂടെ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവും നേടിയ ഇന്ത്യ 48-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. സമാപന ചടങ്ങില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ ബജ്‌റംഗ് പുനിയയാണ് ഇന്ത്യന്‍ പതാകയേന്തിയത്.
??? Incredible fireworks to end the @Tokyo2020 #ClosingCeremony.#StrongerTogether pic.twitter.com/NQf5NsJa3t
— Olympics (@Olympics) August 8, 2021
ഇതാദ്യമായി സമാപന ചടങ്ങ്, അടുത്ത ഒളിംപിക്‌സ് നടക്കുന്ന വേദിയില്‍ ലൈവായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പാരീസിലെ ഈഫല്‍ ടവറിനു മുകളില്‍ ഒളിംപിക്‌സ് പതാക പാറിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."