ഫലം വരുന്നതിനു മുമ്പേ രാഹുല്‍ ഖാര്‍ഗേയെ കോണ്‍ഗ്രസ് അധ്യക്ഷനെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേ രാഹുല്‍ ഗാന്ധി അധ്യക്ഷനെ പ്രഖ്യാപിച്ച സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന്റെ ഗതി എന്താകുമെന്ന് രാഹുല്‍ വാര്‍ത്തസമ്മേളനം നടത്തുന്ന സമയത്തു തന്നെ വ്യക്തമായിരുന്നെന്നും അതുകൊണ്ടാണ് രാഹുല്‍ അങ്ങനെ പറഞ്ഞതെന്നുമാണ് വിശദീകരണം. മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.
'ഉച്ചയ്ക്ക് ഒരു മണിക്ക് അദോനിയില്‍ ആരംഭിച്ച വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഖാര്‍ഗെ ജിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചതായി തെറ്റായ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രസ് മീറ്റ് തുടങ്ങും മുമ്പ് തന്നെ വോട്ടെടുപ്പിന്റെ ദിശ വ്യക്തമായിരുന്നു എന്നതാണ് വസ്തുത' അദ്ദേഹം ട്വീറ്റ് ചെയ്തു.
There have been erroneous media reports that Rahul Gandhi announced Kharge-ji as Congress President during his press meet that began at Adoni at around 1pm. The fact is that the direction of voting was quite clear before the press meet began.
— Jairam Ramesh (@Jairam_Ramesh) October 19, 2022
ഇന്നലെ ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ രാഹുല്‍ അധ്യക്ഷനെ പ്രഖ്യാപിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. മൂന്ന് മണിയോടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എന്നാല്‍, 1.30ന് രാഹുല്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അധ്യക്ഷനായി വിശേഷിപ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസില്‍ ഇനി രാഹുലിന്റെ റോള്‍ എന്താണെന്ന ചോദ്യത്തിന് പ്രതികരിക്കവേയായിരുന്നു രാഹുലിന്റെ പരാമര്‍ശം. 'പാര്‍ട്ടിയില്‍ ഇനി എന്‍െ റോള്‍ എന്തെന്ന് അധ്യക്ഷന്‍ തീരുമാനിക്കും. അതിനെ കുറിച്ച് നിങ്ങള്‍ ഖാര്‍ഗെ ജിയോടും സോണിയ ജിയോടും ചോദിക്കൂ' എന്നായിരുന്നു രാഹുലിന്റെ മറുപടി. രാഹുല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അധ്യക്ഷനായി വിശേഷിപ്പിക്കുമ്പോള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."