കിളികൊല്ലൂര്‍ സംഭവം; ആരോപണ വിധേയനായ സി.ഐയെ സ്ഥലംമാറ്റും; വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം
കൊല്ലം: കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനെയും പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആരോപണവിധേയരായ പൊലിസുകാര്‍ക്കെതിരെ നടപടി. കിളികൊല്ലൂര്‍ സിഐ വിനോദിനെ സ്ഥലംമാറ്റാന്‍ ദക്ഷിണമേഖലാ ഐജി നിര്‍ദേശം നല്കി. ഇദ്ദേഹത്തോട് സ്റ്റേഷന് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്.ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
സംഭവത്തില്‍ ആരോപണവിധേയരായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെ ജില്ലയില്‍ നിന്ന് സ്ഥലമാറ്റാനും ഐജി നിര്‍ദേശം നല്കി. മൂന്ന് പേര്‍ക്കുമെതിരേ വകുപ്പ് തല അന്വേഷണം നടത്താനും നിര്‍ദ്ദേശമുണ്ട്.
കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എംഡിഎംഎ കേസ് പ്രതികളെ കാണാന്‍ വന്ന സൈനികനും സഹോദരനുമാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ഇവര്‍ പൊലീസിനെ ആക്രമിച്ചെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഈ കേസ് വ്യാജമാണെന്ന് സെപ്ഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൊല്ലം സെപെഷ്യല്‍ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."