അബുദാബി ദ്വീപിലേക്ക് തിങ്കളാഴ്ച ഈ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പൊലിസ്
അബുദാബി ദ്വീപിലേക്ക് തിങ്കളാഴ്ച ഈ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പൊലിസ്
അബുദാബി: അബുദാബി ദ്വീപിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. തിങ്കളാഴ്ച (ഒക്‌ടോബർ 2) രാവിലെ 6 മുതൽ രാത്രി 12 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. ഷൈഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്സഫ പാലം, മക്ത പാലം എന്നിവ വഴിയൊന്നും പ്രവേശനം അനുവദിക്കില്ലെന്ന് അബുദാബി പൊലിസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് അറിയിച്ചു.
അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് (അഡിപെക്) 2023 നടക്കുന്നതുമായി ബന്ധപ്പെട്ടാണ് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ പൊതു ശുചീകരണ കമ്പനികളുടെ വാഹനങ്ങളെയും ലോജിസ്റ്റിക്കൽ സപ്പോർട്ട് വാഹനങ്ങളെയും നിരോധന തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയതായി ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് യൂസഫ് അൽ ബലൂഷി പറഞ്ഞു.
എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിംഗ് ഏർപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ട്രാഫിക് ഫ്ലോ ഉറപ്പാക്കുന്നതിന് സ്മാർട്ട് സംവിധാനങ്ങളിലൂടെ ഗതാഗത നിയന്ത്രണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് ശ്രമങ്ങൾ വർധിപ്പിക്കുന്നതിന് അധികാരികളുമായി സഹകരിക്കാൻ ബ്രിഗേഡിയർ അൽ ബലൂഷി വാഹനമോടിക്കുന്നവരോട് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."