തെരഞ്ഞെടുപ്പില്‍ മത്സരിച്ചെന്ന് കരുതി പദവികളില്‍ സംവരണം കിട്ടില്ല; ശശി തരൂരിനെ പരിഹസിച്ച് മുരളീധരന്‍
തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശശി തരൂരിനെ പരിഹസിച്ച് കെ മുരളീധരന്‍. തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുകൊണ്ട് ആര്‍ക്കും സംവരണമൊന്നുമുണ്ടാകില്ലെന്നും വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തണമെങ്കില്‍ വീണ്ടും മത്സരിക്കണമെന്നുമായിരുന്നു പരിഹാസം. എന്നാല്‍ വര്‍ക്കിങ് പ്രസിഡന്റും താങ്ങുമൊന്നും വേണ്ടാത്ത ആക്ടീവ് ആയ പ്രസിഡന്റാണ് മല്ലികാര്‍ജുന ഖാര്‍ഗെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നു കരുതി ശശി തരൂരിനെ പര്‍ട്ടിക്ക് ആവശ്യമില്ലയെന്നല്ല. അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടിക്ക് വേണമെന്നും ആഗ്രഹമുണ്ടെങ്കില്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തരൂരിനെ തന്നെ കോണ്‍ഗ്രസ് പരിഗണിക്കും, തന്റെ വോട്ടുള്‍പ്പെടെ അദ്ദേഹത്തിന് നല്‍കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പില്‍ ഒട്ടും ന്യായീകരിക്കാന്‍ കഴിയാത്ത തരത്തില്‍ സൈബര്‍ ആക്രമണം നടത്തി മല്ലികാര്‍ജുന ഖാര്‍ഗെയും അദ്ദേഹത്തെ അംഗീകരിക്കുന്നവരേയും അവഹേളിച്ചു. എല്‍.ഡി.എഫും യു.ഡി.എഫും ഏറ്റുമുട്ടുന്ന പോലെയാണു തിരഞ്ഞെടുപ്പില്‍ പോരാടിയത്. ഖാര്‍ഗെക്കെതിരെ സൈബറാക്രമണം നടത്തിയവരെ തരൂര്‍ നിരുത്സാഹപ്പെടുത്തിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടവരാണെന്ന് ഓര്‍ത്തില്ല. അത് ഒരുപക്ഷെ തരൂര്‍ അറിയാത്തതു കൊണ്ടാവാം.
ശശി തരൂരിന് ലഭിച്ച വോട്ടിനെ ചെറുതായി കാണേണ്ടതില്ലെന്നാണ് പലരും പറയുന്നത്. അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം 9000 വോട്ട് പോള്‍ ചെയ്തതില്‍ നിന്നാണ് അത്രയും വോട്ട് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."