ഓണക്കിറ്റ് വിതരണം താളംതെറ്റുന്നു
മട്ടാഞ്ചേരി: റേഷന്‍ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം താളംതെറ്റുന്നു.
ഇതോടെ ഓണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാവിഭാഗം കാര്‍ഡ് ഉടമകളുടെയും കൈയില്‍ കിറ്റെത്താനുള്ള സാധ്യത മങ്ങി. ജൂലായ് 31 മുതല്‍ ഓഗസ്റ്റ് 16 വരെ കിറ്റ് വിതരണം നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്ക് മാത്രമാണ് ഇതുവരെ കിറ്റ് നല്‍കാനായത്. ഒരു റേഷന്‍കടയില്‍ പരമാവധി 50 കാര്‍ഡുകളാണ് ഇത്തരത്തിലുള്ളവയുണ്ടാകുക. 37 ശതമാനം വരെ വരുന്ന പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കേണ്ട തീയതി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചെങ്കിലും പല റേഷന്‍ കടകളിലും ഈ വിഭാഗക്കാരുടെ കിറ്റുകള്‍ എത്തിയിട്ടില്ല.
കിറ്റില്‍ പറഞ്ഞ പല സാധനങ്ങളും മാവേലി സ്റ്റോറില്‍ സ്റ്റോക്കില്ലാത്തതിനാല്‍ പാക്കിങ് മുടങ്ങിയതാണ് കിറ്റ് വിതരണത്തെ ബാധിക്കുന്നതെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. പാക്കിങ്ങിന് ആവശ്യമായ കശുവണ്ടിപ്പരിപ്പ്, ഏലക്കായ, ചെറുപയര്‍ തുടങ്ങിയ സാധനങ്ങളുടെ ദൗര്‍ലഭ്യമാണ് കിറ്റ് വിതരണം അവതാളത്തിലാകാന്‍ കാരണമെന്നാണ് അറിയുന്നത്. കശുവണ്ടിപ്പരിപ്പിന് പകരം സാധനങ്ങള്‍ ഉള്‍പ്പെടുത്തി പാക്കിങ് വേഗത്തിലാക്കാന്‍ കഴിഞ്ഞദിവസം സപ്ലൈകോ മാനേജിങ് ഡയരക്ടര്‍ ജില്ലാ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും പാക്കിങ് മന്ദഗതിയിലാണ്. ഇതുമൂലം വ്യാപാരികളും ഉപഭോക്താക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പതിവായിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലായി 62 ശതമാനത്തിന് മുകളിലുള്ള മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡുകാരായ ഉപഭോക്താക്കള്‍ക്ക് കിറ്റ് നല്‍കേണ്ടതുണ്ട്. ഓണക്കിറ്റ് എല്ലാ കാര്‍ഡുടമകള്‍ക്കും നല്‍കാന്‍ ഈ മാസം കഴിയുന്നതുവരെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നും സബ്‌സിഡി ഇല്ലാത്ത മണ്ണെണ്ണ വില്‍ക്കാന്‍ ഇ-പോസില്‍ ക്രമീകരണമൊരുക്കണമെന്നും ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറര്‍ ഇ.അബൂബക്കര്‍ ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."