ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം,വെള്ളി; ഗോള്‍ഫില്‍ ആദ്യ മെഡല്‍
ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം,വെള്ളി; ഗോള്‍ഫില്‍ ആദ്യ മെഡല്‍
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം. പുരുഷ ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ കിനാന്‍ ചെനായ്, സരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്ടെയ്മാന്‍ എന്നിവരുടെ ടീമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി.
ട്രാപ് ഷൂട്ടിങ് വനിത വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടി. മനീഷ കീര്‍, രാജേശ്വരി കുമാരി, പ്രീതി രജക് എന്നിവരടങ്ങിയ ടീമാണ് മെഡല്‍ നേടിയത്.
ഇന്ന് ഗോള്‍ഫില്‍ ഇന്ത്യയുടെ അതിഥി അശോക് വെള്ളി നേടിയിരുന്നു. വ്യക്തിഗത വനിത വിഭാഗത്തിലാണ് അതിഥിയുടെ മെഡല്‍ നേട്ടം. മെഡല്‍നിലയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.
A Historic Win for ??'s Golfing Sensation, Aditi! ⛳
— Anurag Thakur (@ianuragthakur) October 1, 2023
Heartiest congratulations to @aditigolf for clinching ?in the Women's Individual event at #AsianGames2022, finishing with a score of 17 under par!
Aditi's stellar performance has etched her name in history, becoming the… pic.twitter.com/Zf6uOg2hEM
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."