മസ്കത്ത് - അബുദാബി, അൽ ഐൻ ബസ് സർവീസിന് ഇന്ന് തുടക്കം; ചാര്‍ജും ലഗേജും അറിയാം
മസ്കത്ത് - അബുദാബി, അൽ ഐൻ സർവീസിന് ഇന്ന് തുടക്കം; ചാര്‍ജും ലഗേജും അറിയാം
മസ്കത്ത്: ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് (Mwasalat) യുഎഇയിലേക്കുള്ള ബസ് സർവീസുകൾ ഇന്ന് മുതൽ പുരാരംഭിക്കുന്നു. യുഎഇ തലസ്ഥാനമായ അബുദാബിയിലേക്കും അൽ ഐനിലേക്കുമാണ് മസ്കത്തിൽ നിന്ന് ബസ് സർവീസ് നടത്തുക. കൊവിഡിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഉള്ള സർവീസ് നിർത്തിവെച്ചിരുന്നു.
മസ്കത്തിൽ നിന്ന് അബുദാബിയിലേക്കുള്ള വൺവേ ടിക്കറ്റിന് 11.5 ഒമാൻ റിയാൽ (110 യുഎഇ ദിർഹം) ആകും ചാർജ് വരിക. അല്‍ ഐനിലേക്ക് 8.5 ഒമാൻ റിയാൽ (82 യുഎഇ ദിർഹം) ചെലവ് വരും. 23 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. കൂടാതെ, യാത്രക്കാർക്ക് 7 കിലോഗ്രാം ഹാൻഡ് ബാഗേജ് കൊണ്ടുപോകാം.
അല്‍ ഐനിലേക്ക് ആറ് മണിക്കൂറും 30 മിനുട്ടുണ് യാത്രാ സമയം. അബുദാബിയിലേക്ക് 9 മണിക്കൂറും 10 മനിട്ടും സമയമെടുക്കും.
മസ്കത്തിൽ നിന്ന് ദുബൈയിലേക്ക് ആയിരുന്നു കൊവിഡിന് മുൻപ് സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അബുദാബിയിലേക്കും അൽ ഐനിലേക്കുമാണ് മസ്കത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. മസ്കത്തിനും ദുബൈക്കും ഇടയിൽ സ്വകാര്യ ബസുകൾ ഓടുന്നുണ്ടെങ്കിലും ചാർജ്ജ് കൂടുതലും ബസുകളുടെ എണ്ണത്തിലെ കുറവും യാത്രക്കാരെ വലക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."