നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിന്റെ തടസ്സ ഹര്‍ജി
ഡല്‍ഹി; നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിന്റെ തടസ്സ ഹര്‍ജി.ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ദിലീപിന്റെ ഹര്‍ജി.അതിജീവിതയുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്ന പക്ഷം അതിജീവിതയുടെ ഹര്‍ജിയില്‍ ഉത്തരവിറക്കും മുന്‍പ് കോടതി ദിലീപിനേയും കേള്‍ക്കും. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ഹണി എം.വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും വിചാരണയില്‍ ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയില്‍ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."