''ഞങ്ങള്‍ക്ക് മുന്നില്‍ ഒരു മുഖം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു മുഖം''; ശശി തരൂരിനെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിക്കെതിരെ ആരോപണമുന്നയിച്ച ശശി തരൂര്‍ എം.പിക്കെതിരെ കോണ്‍ഗ്രസ്. തരൂരിന് പാര്‍ട്ടിക്ക് മുന്നില്‍ ഒരു മുഖവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു മുഖവുമാണെന്ന് തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മധുസൂദന്‍ മിസ്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി തരൂര്‍ പക്ഷം പരാതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് മിസ്ത്രി രംഗത്തെത്തിയത്.
' എന്റെ മുന്നില്‍ നിങ്ങള്‍ പൂര്‍ണ തൃപ്തരാണെന്ന് പറയുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങളുമായി ചെന്ന് മറ്റൊരു മുഖം കാണിക്കുകയും ചെയ്യുന്നു' മിസ്ത്രി ആരോപിക്കുന്നു.
ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പിസിസികള്‍ പോളിംഗ് അട്ടിമറിച്ചുെവെന്ന ഗുരുതരമായ പരാതി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയിരുന്നു. ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്നാവശ്യപ്പെട്ടെങ്കിലും ഒടുവില്‍ ബാലറ്റുകള്‍ മറ്റുള്ളവയ്ക്ക് ഒപ്പം കൂട്ടി കലര്‍ത്തി. പരാതിയില്‍ തരൂരിനുള്ള മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."