'പണം തിരികെ വേണം' വി.എസ് ശിവകുമാറിന്റെ വീടിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം
'പണം തിരികെ വേണം' വി.എസ് ശിവകുമാറിന്റെ വീടിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം
തിരുവനന്തപുരം: അണ് എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ വീടിന് മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ശാസ്തമംഗലത്താണ് രാവിലെ മുതല്‍ നിക്ഷേപകര്‍ പ്രതിഷേധിക്കുന്നത്. നിക്ഷേപത്തിന് രണ്ടുവര്‍ഷമായി പലിശ പോലും ലഭിക്കുന്നില്ലെന്നും സൊസൈറ്റിയുടെ പ്രസിഡന്റ് പണം മുഴുവന്‍ പിന്‍വലിച്ചുവെന്നും നിക്ഷേപകര്‍ പറയുന്നു.
ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണ് പണം നിക്ഷേപിച്ചതെന്നാണ് മുന്നൂറോളം വരുന്ന പ്രതിഷേധക്കാര്‍ പറയുന്നത്. സൊസൈറ്റിയും ശിവകുമാറും തമ്മില്‍ ബന്ധമുണ്ടെന്നും ശിവകുമാറിന്റെ ബിനാമിയായ രാജേന്ദ്രനാണ് ബാങ്കിന്റെ പ്രസിഡന്റെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. ശിവകുമാറിന്റെ ബാങ്കാണെന്ന് പറഞ്ഞാണ് നിക്ഷേപം സമാഹരിച്ചത്. പലതവണ പ്രതിഷേധവുമായി ശിവകുമാറിനെ സമീപിച്ചെങ്കിലും മകളുടെ വിവാഹമാണെന്നും പിന്നീട് പരിഹരിക്കാമെന്നുമായിരുന്നു അദ്ദേഹം മറുപടി നല്‍കിയതെന്ന് നിക്ഷേപകര്‍ വെളിപ്പെടുത്തി. എന്നാല്‍ മകളുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ എത്തിയപ്പോള്‍ ശിവകുമാര്‍ മലക്കം മറിഞ്ഞതായും നിക്ഷേപകര്‍ ആരോപിക്കുന്നു.
അതേസമയം, പണം നിക്ഷേപിക്കാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും നിക്ഷേപകരുടെ പരാതിയില്‍ അന്വേഷണം വേണമെന്നും ശിവകുമാര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."