ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങള്‍ സജീവമാകുന്നതോടെ കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാനാകുമെന്ന പ്രതീക്ഷയില്‍ സംസ്ഥാനത്തെ ടൂറിസം മേഖല.
ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയെങ്കിലും ഇന്നു മുതലായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സജീവമാവുക.
ആഭ്യന്തര ടൂറിസ്റ്റുകളെയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. നേരത്തേ കടകള്‍ക്കും മറ്റും നല്കിയിരുന്നതിനുസമാനമായി ടൂറിസം കേന്ദ്രങ്ങളിലും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കോ, 72 മണിക്കൂര്‍ മുന്‍പുള്ള ആര്.ടി-പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമേ പ്രവേശനം അനുവദിക്കൂ.
ഒരു ഡോസെങ്കിലും വാക്സിനെടുത്ത കുടുംബങ്ങളെ വാക്സിനെടുത്ത ജീവനക്കാരുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കാന്‍ അനുവദിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഇത്തരം ഹോട്ടലുകളെയും അവിടങ്ങളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെയും ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."