HOME
DETAILS
MAL
അട്ടപ്പാടി മധു വധക്കേസ്: 11 പ്രതികള്‍ക്ക് ജാമ്യം
backup
October 20 2022 | 12:10 PM
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാവണമെന്നും മധുവിന്റെ അമ്മ, സഹോദരി, തുടങ്ങി ഒരു ബന്ധുക്കളേയും സാക്ഷികളേയും കാണാനോ ബന്ധപ്പെടാനോ പാടില്ലെന്നും ജാമ്യ ഉത്തരവില്‍ പറയുന്നുണ്ട്.
കേസില്‍ 25 ഓളം സാക്ഷികള്‍ കൂറുമാറിയിരുന്നു. നേരത്തെ വിസ്തരിച്ച രണ്ട് സാക്ഷികളെ ഇന്ന് വീണ്ടും വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. ഇതില്‍ കൂറുമാറിയ സാക്ഷികളില്‍ ഒരാള്‍ പ്രോസിക്യൂഷന് അനുകൂലമായി ഇന്ന് മൊഴി നല്‍കി. പ്രതികളെ പേടിച്ചിട്ടാണ് നേരത്തെ മൊഴി മാറ്റിയതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."