മദ്രസ നവീകരണ പദ്ധതി സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു: ജമാഅത്ത് ഫെഡറേഷന്‍
കൊല്ലം: മദ്രസ നവീകരണ പദ്ധതി സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നുവെന്ന് ജമാഅത്ത് ഫെഡറേഷന്‍ ആരോപിച്ചു.
മദ്രസാ വിദ്യാര്‍ഥികളില്‍ ഭൗതിക വിദ്യഭ്യാസം കുറഞ്ഞവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കി അവരെ തുടര്‍വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ഇപ്പോള്‍ കൊല്ലം വിദ്യാഭ്യാസ ഡയറക്ടറുടെ കത്തില്‍ പറയുന്നത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മദ്രസകളെ മാത്രം ആശ്രയിക്കുന്ന കുട്ടികള്‍ പഠിക്കുന്ന മദ്രസകള്‍ക്ക് മാത്രമേ ഗ്രാന്റിന് അര്‍ഹതയുള്ളൂവെന്നാണ്. നിലവില്‍ അപേക്ഷിച്ച മദ്രസകളെല്ലാം പാര്‍ട്ട് ടൈം ആയി മാത്രമെ ക്ലാസ് നടത്തുന്നുളളൂവെന്നും അതിനാല്‍ അപേക്ഷകള്‍ നിരസിക്കുകയാണെന്നും കത്തില്‍ പറയുന്നു.
നിരസിച്ച അപേക്ഷകള്‍ ജൂലൈ 30നകം ഡയറക്ടറുടെ ഓഫിസില്‍ എത്തി കൈപ്പറ്റണമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ അറിയിപ്പ് മദ്രസാ മനേജ്‌മെന്റുകള്‍ക്ക് കിട്ടുന്നത് കഴിഞ്ഞ ഒമ്പതിന് ശേഷമാണ്.
വിശദാംശങ്ങള്‍ കൃത്യമായി അറിയിക്കാതെ തോന്നിയപോലെ കാര്യങ്ങല്‍ തീരുമാനിക്കുന്ന ധിക്കാരമാണ് ഇതിന് പിന്നിലെന്നും മദ്രസാ നവീകരണ പദ്ധതി അട്ടിമറിച്ച് മുസ്‌ലിം സമുദായത്തെ സര്‍ക്കാര്‍ പരിഹസിക്കുകയാണെന്നും ജമാഅത്ത് ഫെഡറേഷന്‍
സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."