ലോക വയോജന ദിനത്തില്‍ ദുബായ് എമിഗ്രേഷന്‍ പ്രത്യേക ആഘോഷമൊരുക്കി
ദുബായ്: ലോക വയോജന ദിനത്തില്‍ തുടര്‍ സോഷ്യല്‍ ക്‌ളബ് സഹകരണത്തോടെ ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ കപ്പല്‍ യാത്രക്കിടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദുബായ് എമിഗ്രേഷന്റെ വീഡിയോ കോളിംഗ് സേവനങ്ങള്‍ സംബന്ധിച്ചും മുതിര്‍ന്ന പൗരന്മാര്‍ക്ക് വകുപ്പ് നല്‍കുന്ന പ്രത്യേക പരിഗണനകളെ കുറിച്ചും പരിചയപ്പെടുത്തുകയും ചെയ്തു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് ശ്രദ്ധയും പരിചരണവും നല്‍കുന്ന ഉദ്യമങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടി.
മുതിര്‍ന്ന പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുമെന്ന് വകുപ്പിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ ഇബ്രാഹിം അഹമ്മദ് പറഞ്ഞു.
ആഡംബരക്കപ്പലില്‍ യാത്രക്കാര്‍ വിസ്മയകരമായ അനുഭവമാണ് ആസ്വദിച്ചത്. വിനോദ പരിപാടികളും മറ്റും ചടങ്ങില്‍ ഉള്‍പ്പെടുത്തിയിയിരുന്നു. ലോക വയോജന ദിനമായ ഒക്ടോബര്‍ 1ന് പ്രായമായവരെ പ്രത്യേകം ആദരിക്കാനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാനുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."