സ്വര്‍ണം മുക്കിയ തോര്‍ത്തുമായി തൃശൂര്‍ സ്വദേശി പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണം മുക്കിയ തോര്‍ത്തുമായി തൃശൂര്‍ സ്വദേശി പിടിയില്‍. ദുബൈയില്‍ നിന്നെത്തിയ ഫഹദ് ആണ് പിടിയിലായത്. സ്വര്‍ണം ദ്രാവക രൂപത്തിലാക്കി ഇതില്‍ തോര്‍ത്ത് മുക്കിയെടുക്കുകയായിരുന്നു. തോര്‍ത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ (ബാത്ത് ടൗവ്വലുകള്‍) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വര്‍ണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്. എന്നാല്‍, പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.
ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."