കുറഞ്ഞ വിലയില്‍ 500 കി.മീ റേഞ്ച്; ഹോണ്ടയുടെ എസ്യുവി എത്തുന്നു
ഇലക്ട്രിക്ക് കാറുകള്‍ കൊടികുത്തി വാഴുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഹോണ്ട തങ്ങളുടെ പുതിയ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പ്രോലോഗ് എന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തെയാണ് ഹോണ്ട ഇ.വി രൂപത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. വാഹനത്തിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്ററിലേറെ ദൂരം വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി പുറത്ത് വിടുന്ന വിവരം. 288bhp പവറില്‍ 451nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വാഹനത്തിന് 10 മിനിറ്റ് നേരത്തെ ചാര്‍ജിങ് കൊണ്ട് തന്നെ 105 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും.
11.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 11 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ പ്ലേസ്റ്റോര്‍ എന്നീ സവിശേഷതകളാണ് വാഹനത്തിന് പ്രധാനമായും ഉള്ളത്. ഇവയ്ക്ക് പുറമെ മികച്ച ഇന്‍ക്ലാസ് സ്റ്റോറേജ് സ്പേസ്, ട്വിന്‍ കപ്പ് ഹോള്‍ഡറുകള്‍, ഒരു ലേയേര്‍ഡ് സെന്റര്‍ കണ്‍സോള്‍, വയര്‍ലെസ് ചാര്‍ജര്‍, ഹീറ്റഡ് ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍ സീറ്റുകള്‍, ടുവേ പവര്‍ ലംബര്‍ സപ്പോര്‍ട്ട്,
ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് എന്നിവയുള്ള 8വേ പവര്‍ അഡ്ജസ്റ്റ് ചെയ്ത ഡ്രൈവര്‍ സീറ്റ് എന്നിവയും ഹോണ്ട പ്രോലോഗ് ഇവിയില്‍ ഉണ്ടാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏകദേശം 33 ലക്ഷം രൂപയോളം വാഹനത്തിന് എക്സ് ഷോറൂം വിലയുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Content Highlights:honda prologue electric suv details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."