കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം
തിരുവനന്തപുരം: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ സര്‍ക്കാരിന്റെ കാരുണ്യ ചികില്‍സാപദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം.
ശസത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ ചേര്‍ന്നു രൂപീകരിച്ച കേരള സ്റ്റേറ്റ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഴ്‌സ് അസോസിയേഷന്‍ പ്രിതിനിധികളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 800 ഓളം രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരുടേയും തുടര്‍ജീവ ിതം പ്രതിസന്ധിയിലാണ്. പലരും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താലാണ് ശസ്ത്രക്രിയ നടത്തിയത്.
ഇവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ സംവരണം നല്‍കാനുള്ള തീരുമാനമെടുക്കണമെന്നും വിലപിടിപ്പുള്ള മരുന്നുകള്‍ സൗജന്യമായി നീതിസ്റ്റോറുകള്‍ വഴി വിതരണം ചെയ്യണമെന്നും രോഗികള്‍ക്ക് 5000 രൂപയെങ്കിലും പെന്‍ഷന്‍ അനുവദിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തില്‍ രോഗികളെ സഹായിക്കുന്നതിനായി കോതമംഗലം ഫെഡറല്‍ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. 19990100023671 എന്ന അക്കൗണ്ട് നമ്പരിലേക്ക് രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ സന്‍മനസുള്ളവര്‍ക്ക് പണം നിക്ഷേപിക്കാം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെഎസ് ബാബു, കെആര്‍ മനോജ്, എംകെ ജയപ്രകാശ,് സലിം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."