HOME
DETAILS

ഇലന്തൂര്‍ നരബലിക്കേസ്: 12 ദിവസത്തെ പൊലിസ് കസ്റ്റഡിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍

  
backup
October 21 2022 | 04:10 AM

kerala-interrogation-will-continue-in-elanthoor-human-sacrifice-case

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ 12 ദിവസം പൊലിസ് കസ്റ്റഡിയില്‍ വിടാനുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മൂന്ന് പ്രതികളും ഹൈക്കോടതിയില്‍. ദിവസങ്ങള്‍ നീണ്ട തെളിവെടുപ്പിന്റെയും മറ്റും പേരില്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത് വ്യാജ തെളിവ് നിര്‍മിക്കാനാണെന്നാണ് പ്രതികളുടെ വാദം.

അന്വേഷണ സംഘം നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി പ്രോസിക്യൂഷന്‍ ചോദിച്ച അത്രയും ദിവസം പൊലിസ് കസ്റ്റഡിയില്‍ വിട്ടതെന്നും പ്രതികള്‍ ആരോപിക്കുന്നു. ഇപ്പോഴത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം റോസ്‌ലിന്‍ തിരോധാന കേസില്‍ കസ്റ്റഡി അപേക്ഷക്ക് പൊലിസ് നീക്കം നടത്താനിരിക്കെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, കേസില്‍ മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളില്‍ നിന്ന് ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അന്വഷണ സംഘം ദിവസവും യോഗം ചേര്‍ന്ന് ഓരോ ദിവസവും ചോദ്യം ചെയ്യലും തെളിവെടുപ്പും ഒരുപോലെ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇന്നലെ മുഴുവന്‍ ചോദ്യംചെയ്യല്‍ മാത്രമാണ് ഉണ്ടായിരുന്നത്. പത്മ തിരോധാനക്കേസില്‍ കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ള പ്രതികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വഷണ സംഘത്തിന്റെ നീക്കം. ഇലന്തൂരില്‍ നടന്ന തെളിവെടുപ്പില്‍ ലഭിച്ച വിവരങ്ങള്‍ മുന്നില്‍ വച്ചാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago