ഗ്രാമപഞ്ചായത്തംഗത്തെ വില്ലേജ് ഓഫിസര്‍ മര്‍ദിച്ചതായി പരാതി
അമ്പലപ്പുഴ: സ്ഥലം അളന്നു നല്‍കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസില്‍ ചെന്ന ഗ്രാമപഞ്ചായത്തംഗത്തെ വില്ലേജ് ഓഫീസര്‍ മര്‍ദ്ദിച്ചതായി പരാതി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗം രവികുമാറാണ് ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍, അമ്പലപ്പുഴ സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ കരുമാടി വില്ലേജ് ഓഫീസിലായിരുന്നു സംഭവം. തര്‍ക്കഭൂമി അളന്നു നല്‍കണമെന്നാവശ്യപ്പെട്ട് രവികുമാറിന്റെ വാര്‍ഡിലെ ഒരു കുടുംബം വില്ലേജ് ഓഫീസറെ സമീപിച്ചെങ്കിലും കോടതിയില്‍ കേസുള്ളതിനാല്‍ അളക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ച് രവികുമാര്‍ എത്തി വില്ലേജ് ഓഫീസറുമായി സംസാരിക്കുകയും പിന്നീട് വാക്കുതര്‍ക്കത്തിലാകുകയും വില്ലേജ് ഓഫീസര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
സംഭവമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ വിവരം കളക്ടറെ അറിയിക്കുകയും കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ തഹസീല്‍ദാര്‍ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്നും വില്ലേജ് ഓഫീസറോട് അവധില്‍ പ്രവേശിക്കാനും പകരം ചുമതല അമ്പലപ്പുഴ വില്ലേജ് ഓഫീസര്‍ക്ക് കൈമാറിയതായും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."