HOME
DETAILS

'ഡാന്‍സ് ചെയ്തത് നിഷ്‌ക്കളങ്കത കൊണ്ട്; അതൊക്കെ ഒരാളെ മോശമാക്കാന്‍ ഉപയോഗിക്കുന്നതില്‍ ദുഃഖമുണ്ട്' എല്‍ദോസ് കുന്നപ്പിള്ളി

  
backup
October 21 2022 | 05:10 AM

kerala-eldose-kunnappilli-responce-in-issue1233

മൂവാറ്റുപുഴ: കല്യാണ വീട്ടിലും മറ്റും ഡാന്‍സ് ചെയ്യുന്നത് തന്റെ തെറ്റുകൊണ്ടല്ല, നിഷ്‌കളങ്കത കൊണ്ടാണെന്നും വീട്ടുകാര്‍ നിര്‍ബന്ധിക്കുമ്പോള്‍ യുവാവെന്ന നിലയില്‍ അറിയാതെ നൃത്തച്ചുവടുകള്‍ വെക്കുന്നതാണെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.

ബലാത്സംഗക്കേസിലെ പ്രതിയായതിനെ തുടര്‍ന്ന് 11ദിവസമായി ഒളിവിലായിരുന്ന എല്‍ദോസ്, മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനുപിന്നാലെ മുവാറ്റുപുഴ ആരക്കുഴയിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്താമാധ്യമങ്ങളിലും മറ്റും പ്രചരിച്ച വീഡിയോയെ കുറിച്ചായിരുന്നു പ്രതികരണം.

'കോളജ് രാഷ്ട്രീയം മുതല്‍ പൊതുരംഗത്തുള്ളയാളാണ് ഞാന്‍. പൊതുവേദിയില്‍ ഡാന്‍സ് കളിക്കാറുണ്ട്, കവിത ചൊല്ലാറുണ്ട്. പ്രത്യേക മൂടുപടത്തിനുള്ളില്‍ രഹസ്യമായി നില്‍ക്കുന്ന ആളല്ല ഞാന്‍. കല്യാണ വീട്ടില്‍ ഡാന്‍സ് ചെയ്യുന്നത് തെറ്റുകൊണ്ടല്ല. എന്റെ നിഷ്‌കളങ്കത കൊണ്ട് ചെയ്യുന്ന കാര്യങ്ങളാണ്. കല്യാണവീട്ടില്‍ പോകുമ്പോള്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചാല്‍ ഒരു യുവാവ് എന്ന നിലയില്‍ അറിയാതെ നൃത്തച്ചുവടുകള്‍ വെച്ചു പോകും. അതത് സമയത്തെ സന്തോഷങ്ങളാണ്. ഇത് പലരും വിഡിയോയില്‍ പിടിക്കാറുണ്ട്. അതൊന്നും ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ, അതൊക്കെ ഒരാളെ മോശമാക്കാന്‍ ഈ രീതിയില്‍ ഉപയോഗിക്കുന്നതില്‍ ദുഖമുണ്ട്. അങ്ങനെയുള്ള സ്വകാര്യ നിമിഷങ്ങള്‍, പാട്ടുകള്‍, കവിതകള്‍ എല്ലാം ഒരവസരം കിട്ടുമ്പോള്‍ മോശം ഹെഡ്ഡിങ് വെച്ച് ഉപയോഗിക്കുക എന്നത് ശരിയായ പ്രവണതയല്ല' എല്‍ദോസ് പറഞ്ഞു.

താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം തേടി കോടതിയുടെ മുന്നില്‍ കഴിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കുറ്റവും ചെയ്തിട്ടില്ല. ആര്‍ക്കും ആര്‍ക്കെതിരെയും പരാതി നല്‍കാം. അത്തരത്തിലൊരു പരാതിയാണ് തനിക്കെതിരെ നല്‍കിയത്. ഫോണില്‍ കിട്ടിയില്ല എന്നുവെച്ച് ഒളിവിലാണ് എന്ന് പറയാന്‍ കഴിയുമോ എന്നും എം.എല്‍.എ ചോദിച്ചു. എല്ലാം കാത്തിരുന്ന് കാണാമെന്നും എല്‍ദോസ് കൂട്ടിച്ചേര്‍ത്തു.

കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി എല്‍ദോസിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഈമാസം 22ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്നാരോപിച്ച് കോവളം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ജില്ല കോടതിയിലാണ് എല്‍ദോസ് ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ വാദം കേള്‍ക്കാന്‍ ജില്ല കോടതി അഡീ. സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago