പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; കൊച്ചി-ദോഹ പ്രതിദിന സര്‍വ്വീസുമായി എയര്‍ ഇന്ത്യ
കൊച്ചി: ഈ മാസം 23 മുതല്‍ കൊച്ചി-ദോഹ പ്രതിദിന സര്‍വ്വീസുമായി എയര്‍ ഇന്ത്യ. യാത്രക്കാര്‍ക്ക് അത്യന്തം ആശ്വാസകരമാണ് രണ്ട് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രസ്തുത സര്‍വ്വീസ്.കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയില്‍ 3.45ന് എത്തിച്ചേരും. തിരിച്ചുള്ള യാത്രാവിമാനമായ എഐ954 ദോഹയില്‍ നിന്ന് പ്രാദേശിക സമയം 4.45ന് പുറപ്പെട്ട് കൊച്ചിയില്‍ പ്രാദേശിക സമയം 11.35ന് എത്തിച്ചേരും. ഏ320 നിയോ എയര്‍ക്രാഫ്റ്റ് യാത്രാ വിമാനത്തില്‍ 162 സീറ്റുകളാണുള്ളത്. ഇക്കണോമിയില്‍ 150 സീറ്റും ബിസിനസ് ക്ലാസില്‍ 12 സീറ്റും.
നിലവില്‍ കൊച്ചിയില്‍ നിന്നും ദുബൈയിലേക്കാണ് എയര്‍ ഇന്ത്യക്ക് നേരിട്ട് സര്‍വ്വീസുള്ളത്. പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതോടെ മദ്ധ്യപൂര്‍വ്വ ദേശത്ത് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാകും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ്, ട്രാവല്‍ ഏജന്റുമാര്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഫ്‌ളൈറ്റ് ബുക്കിങ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്.കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നോണ്‍ സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 29നാണ് സര്‍വീസ് ആരംഭിക്കുക.ആഴ്ചയില്‍ നാല് ദിവസമാണ് ദോഹതിരുവനന്തപുരം, തിരുവനന്തപുരംദോഹ സെക്ടറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുള്ളത്.
ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക.
Content Highlights:air india announces non stop service kochi to doha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."