HOME
DETAILS
MAL
സൊമാലിയയില്‍ ബീച്ച് റെസ്റ്റോറന്റില്‍ ഭീകരാക്രമണം
backup
August 26 2016 | 02:08 AM
മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനു സമീപമുള്ള ബീച്ച് റെസ്റ്റോറന്റില്‍ ഭീകരാക്രമണം. കാര്‍ ബേംബ് സ്‌ഫോടനം നടത്തിയതിനുശേഷം ഭീകരര്‍ സുരക്ഷ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ലിഡോ ബീച്ചിലെ ബനാദിര്‍ റെസ്റ്റോറന്റിലാണ് ഭീകരാക്രമണം നടന്നത്.
അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള അല്‍-ഷാബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തങ്ങളാണ് ബനാദിര്‍ ബീച്ച് റെസ്റ്റോറന്റില്‍ ആ്ക്രമണം നടത്തിയതെന്നും പോരാളികള്‍ ഇപ്പോളും റെസ്റ്റോറന്റിനുള്ളില്‍ ആക്രമണം നടത്തുകയാണെന്നും അല്‍-ഷാബാബ് വക്താക്കള്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."