HOME
DETAILS

ഒ.ബി.സി പട്ടിക: ഭരണഘടനാ ഭേദഗതിയെ പിന്തുണച്ച് പ്രതിപക്ഷം

  
backup
August 09 2021 | 14:08 PM

opposition-lends-support-on-key-obc-bill-amid-clash-with-government

 

ന്യൂഡല്‍ഹി: മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒ.ബി.സി) ഉള്‍പ്പെടുത്തുന്നവരുടെ പട്ടിക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന ഭരണഘടനാ ഭേദഗതിയെ പിന്തുണച്ച് പ്രതിപക്ഷം. പെഗാസസ്, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ തുടര്‍ച്ചയായി പ്രതിഷേധിച്ച് വരുന്നതിനിടെയാണ് ഈ സമ്മേളനത്തില്‍ ഇതാദ്യമായി കേന്ദ്രത്തിന്റെ ഒരുനടപടിക്ക് പ്രതിപക്ഷ പിന്തുണ ലഭിച്ചത്.

ഒ.ബി.സി പട്ടിക തിരുത്താന്‍ പാര്‍ലമെന്റിന് മാത്രമേ കഴിയൂ എന്ന് മേയില്‍ സുപ്രിംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. സംവരണാര്‍ഹരായ ഒ.ബി.സി പട്ടികയില്‍ ഏതൊക്കെ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ് ബില്ല്. 127-ാമത് ഭരണഘടനാ ഭേദഗതി ബില്ലാണിത്. ഭരണഘടനാ ഭേദഗതി പാസാക്കണമെങ്കില്‍ സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. പ്രതിപക്ഷത്തിന്റെ പിന്തുണകൂടി ലഭിച്ചതോടെ ഇനി സര്‍ക്കാരിന് അതൊരു കടമ്പയല്ല.

അതേസമയം പെഗാസസ്, കാര്‍ഷികനിയമം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫിസില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷകക്ഷികള്‍ തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago