HOME
DETAILS

'പാര്‍ട്ട് ടൈം ജോലിയിലൂടെ പണം'; സൈബര്‍ തട്ടിപ്പിന്റെ പുത്തന്‍ രീതികള്‍; മുന്നറിയിപ്പുമായി കേരള പൊലിസ്

  
backup
October 02 2023 | 02:10 AM

new-cyber-crime-through-offering-part-time-jobs

'പാര്‍ട്ട് ടൈം ജോലിയിലൂടെ പണം'; സൈബര്‍ തട്ടിപ്പിന്റെ പുത്തന്‍ രീതികള്‍; മുന്നറിയിപ്പുമായി കേരള പൊലിസ്

വി.കെ പ്രദീപ്
കണ്ണൂര്‍• പാര്‍ട്ട് ടൈംജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്, അത് മറ്റൊരു തട്ടിപ്പാണെന്ന് സൈബര്‍ പൊലിസ്. കണ്ണൂര്‍ സൈബര്‍ പൊലിസില്‍ മാത്രം ഇത്തരത്തിലുള്ള 20ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വലിയ സാമ്പത്തിക നഷ്ടം തന്നെ സംഭവിച്ചേക്കാമെന്നും കണ്ണൂര്‍ സിറ്റി പൊലിസ് പുറത്തിറക്കിയ പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്‍സ്റ്റഗ്രാമില്‍ വന്ന ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂരിലെ യുവതിക്ക് പണം നഷ്ടമായത് ഇങ്ങനെയാണ്.., യുവതിക്ക് അയച്ചുകിട്ടിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു വാട്‌സ്ആപ് അക്കൗണ്ടിലേക്ക് പോവുകയും അതില്‍ മറ്റൊരു ലിങ്ക് അയച്ചുകിട്ടുകയും ശേഷം ഫോണ്‍ നമ്പറും ഇ – മെയില്‍ ഐ.ഡിയും കൊടുത്ത് ഒരു വാലറ്റ് ക്രിയേറ്റ് ചെയ്യാന്‍ ആവിശ്യപ്പെടുകയും ചെയ്തു. യുവതി വാലറ്റ് ക്രിയേറ്റ് ചെയ്ത ശേഷം വിവിധ ടാസ്‌ക്കുകള്‍ എന്ന രീതിയില്‍ പണം നിക്ഷേപിക്കാന്‍ ഗൂഗിള്‍ പേ നമ്പര്‍, യു.പി.ഐ ഐ.ഡി, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ അവര്‍ അയച്ചുകൊടുത്തതില്‍ പണം നിക്ഷേപിപ്പിച്ചാല്‍ ലാഭം, കമ്മിഷന്‍ എന്നിങ്ങനെ കൂടുല്‍ പണം സമ്പദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതില്‍ യുവതി പണം അയച്ചുകൊടുക്കുമ്പോള്‍ നേരത്തെ ക്രിയേറ്റ് ചെയ്ത വാലറ്റില്‍ അയച്ചു കൊടുത്ത പണത്തേക്കാള്‍ ഇരട്ടിയായി കാണിക്കുകയും ചെയ്യുന്നു. ഇത് കണ്ട യുവതി വീണ്ടും പണം നിക്ഷേപിക്കാന്‍ പ്രചോദിത ആവുകയും നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ പറ്റാതെ വന്നപ്പോള്‍ വീണ്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ അവര്‍ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തതില്‍ കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനു വേണ്ടി യുവതി കൂടുതല്‍ പണം നിക്ഷേപിക്കുകയും അതുവഴി യുവതിക്ക് വന്‍ തുക നഷ്ടമാവുകയും ചെയ്തു. ഇത്തരത്തിലുള്ള 20ഓളം കേസുകള്‍ കണ്ണൂര്‍ സൈബര്‍ പൊലിസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്താകെ വലിയ തുക ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായിട്ടുണ്ടാകുമെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.

മുന്‍കരുതല്‍
ഓണ്‍ലൈന്‍ തൊഴില്‍ എന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ ഒരു പ്രബലമായ രൂപമാണ്. അവിടെ തട്ടിപ്പുകാര്‍ വ്യാജ തൊഴില്‍ സാധ്യതകള്‍ കാണിച്ച് സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ജോലി തട്ടിപ്പിന് ഇരയാക്കുന്നു. വഞ്ചനയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ചില മുന്‍കരുതലുകളും പൊതുവായ രീതികളും മനസിലായിക്കിയിരിക്കുന്നത് നല്ലതായിരിക്കും. നിയമസാധുതയെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്. ഓണ്‍ലൈന്‍ തൊഴില്‍ വാഗ് ദാനം ലഭിക്കുമ്പോള്‍, നമ്മള്‍ ചെയ്യുന്ന ജോലിക്ക് അവര്‍ ആദ്യം നമ്മോളോട് പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത്തരം വാഗ് ദാനങ്ങള്‍ സൈബര്‍ ലോകത്തെ മറ്റൊരു തട്ടിപ്പിന്റെ തുടക്കമാണെന്ന് അനുമാനിക്കാം.

ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെകില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലിസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ (https://cybercrime.gov.in/) നമ്പറായ 1930 ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago