അന്‍പതാം പിറന്നാള്‍ വ്യത്യസ്തമാക്കി ബാബ അലക്‌സാണ്ടര്‍; 50,000 പേര്‍ക്ക് സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം
കൊച്ചി: അന്‍പതാം പിറന്നാള്‍ വ്യത്യസ്തമാക്കി ആഘോഷിക്കുകയാണ് നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ (NCDC) മാസ്റ്റര്‍ ട്രെയിനറും, ഗ്ലോബല്‍ ഗുഡ് വില്‍ അംബാസിഡറുമായ ബാബ അലക്‌സാണ്ടര്‍.
50,000 പേര്‍ക്ക് സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലന പരിപാടിയാണ് അന്‍പതാം പിറന്നാള്‍ ആഘോഷത്തിലെ പ്രധാന ആകര്‍ഷണം. സൂം മാധ്യമത്തിലൂടെ ഓണ്‍ലൈനായും, ഒപ്പം ഓഫ് ലൈനായും ഒരു വര്‍ഷത്തിനുള്ളില്‍ 50,000 പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുന്നതായി ബാബ അലക്‌സാണ്ടര്‍ പറഞ്ഞു. അതോടൊപ്പം 50 സ്ഥാപനങ്ങളിലും നേരിട്ടെത്തി ക്ലാസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാര്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം കണ്ടെത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്‌സാണ്ടര്‍. വ്യാകരണം പഠിക്കാതെ, കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് പ്രോഗ്രാം ആവിഷ്‌കരിച്ച വ്യക്തിയാണ് ബാബ അലക്‌സാണ്ടര്‍. ഒക്ടോബര്‍ 24 നാണ് അദ്ദേഹത്തിന്റെ അന്‍പതാം പിറന്നാള്‍.
ഈ സൗജന്യ ട്രെയിനിംഗ് പ്രോഗ്രാമില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 08129821777 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. ചേരുന്നതിന് പ്രായപരിധിയോ, വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."