ടോക്കിയോയില്‍ മാറ്റുരച്ച താരങ്ങള്‍ തിരിച്ചെത്തി: ഡല്‍ഹിയില്‍ വന്‍ സ്വീകരണം
ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സ് കഴിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ ജന്മാട്ടില് തിരിച്ചെത്തി. ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവികുമാര്‍ ദഹിയ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയത്. വന്‍ ജനാവലിയായിരുന്നു വിമാനത്താവളത്തില്‍ താരങ്ങളെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്. പാട്ടുപാടിയും നൃത്തംവച്ചുമായിരുന്നു ജനങ്ങള്‍ ഒളിംപ്യന്മാരെ വരവേറ്റത്.
കായികമന്ത്രി അനുരാഗ് താക്കൂര്‍, ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് അധികാരികള്‍ എന്നിവര്‍ താരങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. വെങ്കല മെഡന്‍ നേടിയ പി.വി സിന്ധു, ഭാരോദ്വഹനത്തില്‍ വെള്ളി മെഡന്‍ നേടിയ ചാനു എന്നിവര്‍ നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു. കൊവിഡ് കാരണം മത്സരം കഴിഞ്ഞ ഉടന്‍ താരങ്ങള്‍ ഒളിംപിക് വില്ലേജ് വിടണമെന്ന നിയമമുണ്ടായിരുന്നു. അതിനാല്‍ പല താരങ്ങളും നേരത്തെ തിരിച്ചുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."