യുജിസി നെറ്റ് എക്സാം ഡിസംബര്‍ 6 മുതല്‍ 22 വരെ; ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറാകാനും, ഗവേഷണ പഠനത്തിന് ജെ.ആര്.എഫ് നേടാനുമുള്ള പരീക്ഷയായ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ ആറ് മുതല്‍ 22വരെ നടക്കും.
കേരളത്തില്‍ അങ്കമാലി, ആലപ്പുഴ/ചെങ്ങന്നൂര്‍, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി,കാസര്‍ഗോഡ്,കണ്ണൂര്‍,കൊല്ലം,കോട്ടയം,കോഴിക്കോട്,മലപ്പുറം,പാലക്കാട്,പത്തനംതിട്ട,തിരുവനന്തപുരം,തൃശൂര്‍,വയനാട് എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലുമാണ് പരീക്ഷ കേന്ദ്രങ്ങളുള്ളത്.
പരീക്ഷയുടെ സിലബസ്,രീതി, എന്നിവയും വിജ്ഞാപനവും https://ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അപേക്ഷ ഫീസ് ജനറൽ 1150 രൂപ. ജനറൽ ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-നോൺ ക്രീമിലെയർ 600. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ 325. ഒക്ടോബർ 28ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. 29ന് രാത്രി 11.50 വരെ ഫീസടക്കാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിന് 30-31 വരെ സൗകര്യം ലഭിക്കും.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒ.ബി.സി, നോൺ ക്രീമിലെയർ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ 50 ശതമാനം മാർക്ക് മതി. അവസാനവർഷ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
Content Highlights:ugc net december 2023 registration begins
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."