ബിജെപിക്ക് മുസ്‌ലിങ്ങളുടെ വോട്ട് വേണ്ട; മോദിക്കും എനിക്കും മുദ്രാവാക്യം വിളിക്കാം; അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ
ഗുവാഹത്തി: വരുന്ന പത്ത് വര്‍ഷത്തേക്ക് അസമിലെ മിയ മുസ്‌ലിങ്ങളുടെ വോട്ട് ബിജെപിക്ക് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. എങ്കിലും ഇവര്‍ക്ക് തനിക്കും പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നത് തുടരാമെന്നും പറഞ്ഞ ശര്‍മ, ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുന്ന മുസ്‌ലിങ്ങള്‍ക്ക് രണ്ടോ മൂന്നോ കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്നും ശൈശവ വിവാഹം ഒഴിവാക്കണമെന്നും കൂടാതെ അവര്‍ സൂഫിസം സ്വീകരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
'ബിജെപി ജനക്ഷേമ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തുടരും. മിയ മുസ്‌ലിങ്ങള്‍ക്ക് ഞങ്ങളെ പിന്തുണക്കണമെങ്കില്‍ ആകാം. പക്ഷേ ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടതില്ല. എന്നാല്‍ അവര്‍ക്ക് ഹിമന്ത ബിശ്വ ശര്‍മക്കും മോദിക്കും ബിജെപിക്കും വേണ്ടി മുദ്രാവാക്യം വിളിക്കാം,' ശര്‍മ പറഞ്ഞു.'തെരെഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഞങ്ങള്‍ മിയ മുസ്‌ലിങ്ങളോട് അഭ്യര്‍ത്ഥിക്കും. നിങ്ങള്‍ കുടുംബാസൂത്രണം പിന്തുടരുകയും മതമൗലികവാദം ഇല്ലാതാക്കുകയും ശൈശവ വിവാഹം അവസാനിപ്പിക്കുകയും ചെയ്തതിന് ശേഷം മാത്രം ഞങ്ങള്‍ക്ക് വോട്ട് ചെയ്താല്‍ മതി. അതിന് 10 വര്‍ഷമെങ്കിലും എടുക്കും. അതിന് ശേഷം ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വോട്ട് തേടി വരാം,' ശര്‍മ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളില്‍ നിന്നും അസമിലെത്തി ബ്രഹ്മപുത്രയുടെ തീരത്ത് താമസമാക്കിയ ബംഗാളി ഭാഷയും സംസ്‌ക്കാരവും പിന്തുടരുന്ന മുസ്‌ലിങ്ങളാണ് മിയകള്‍. പേര്‍ഷ്യന്‍ ഭാഷയില്‍ മുസ്‌ലിം പുരുഷന്‍മാരെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന മിയാന്‍ എന്ന പദത്തില്‍ നിന്നാണ് മിയ മുസ്‌ലിങ്ങള്‍ക്ക് ആ പേര് ലഭിച്ചിട്ടുള്ളത്. എന്നാല്‍ പില്‍ക്കാലത്ത് മുസ്‌ലിങ്ങളെ വംശീയമായി അധിക്ഷേപിക്കാന്‍ മിയ എന്ന പദം ഹിന്ദുത്വവാദികള്‍ വ്യാപകമായി ഉപയോഗിക്കുകയായിരുന്നു.
Content Highlights:dont need miya votes for 10yrs assam cm himanta biswa sarma
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."