ഓവർടേക്ക് ചെയ്യാൻ അനുവദിക്കാതെ വാഹനമോടിച്ചാൽ പിഴ ഈടാക്കുമെന്ന് പൊലിസ്
ഓവർടേക്ക് ചെയ്യാൻ അനുവദിക്കാതെ വാഹനമോടിച്ചാൽ പിഴ ഈടാക്കുമെന്ന് പൊലിസ്
അബുദാബി: റോഡിലൂടെ പോകുന്ന വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ അനുവദിക്കാത്തവർക്ക് പിഴ ഈടാക്കുമെന്ന് അബുദാബി പൊലിസ്. പിന്നിൽ നിന്നോ ഇടത് ഓവർടേക്കിംഗ് പാതയിൽ നിന്നോ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാത്തതിന് 400 ദിർഹമാണ് പിഴ ഈടാക്കുക. ഓവർടേക്കിംഗിനായി ഇടതുപാതയിലൂടെ കയറിവരുന്ന വാഹനങ്ങളെ ശല്യപ്പെടുത്താതെ റോഡുകൾ സുരക്ഷിതമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് പൊലിസ് സേനയുടെ സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
എല്ലാവരുടെയും സുരക്ഷയ്ക്കായി കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുമ്പോൾ ശരിയായ പാതയിൽ ചേർന്ന് നിൽക്കാൻ ഡ്രൈവർമാരോട് പൊലിസ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ സമീപത്തുകൂടി വാഹനമോടിക്കുന്നതും ഉയർന്ന ബീം ലൈറ്റുകൾ ഉപയോഗിക്കുന്നതും ഹോൺ മുഴക്കുന്നതും വാഹനമോടിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുകയും അപകടങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നുവെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് വാഹനാപകടങ്ങളുടെ ഏറ്റവും പ്രധാന കാരണം. മതിയായ സുരക്ഷാ അകലം പാലിക്കാത്തതിനാൽ അപകടമുണ്ടാക്കുന്ന ഡ്രൈവർ 2020-ലെ 5-ാം നമ്പർ നിയമത്തിന് വിധേയമാണ്. ഇതുപ്രകാരം, അബുദാബി എമിറേറ്റിൽ വാഹനം പിടിച്ചെടുക്കും. പിന്നീട് വാഹനം വിട്ടുനൽകുന്നതിന് 5,000 ദിർഹം പിഴ നൽകേണ്ടിവരും. പിഴ അടച്ചില്ലെങ്കിൽ, വാഹനം പൊതു ലേലത്തിൽ വിൽക്കാൻ റഫർ ചെയ്യുമെന്നും കൂടാതെ 400 ദിർഹം പിഴയും ഡ്രൈവറുടെ ട്രാഫിക് ഫയലിൽ നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."