വാക്സിന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; മൂന്ന് ലക്ഷം ഡോസ് ഇന്ന് ഉച്ചയോടെ എത്തിയേക്കും, നാളെ കൂടുതല്‍ എത്തുമെന്നും റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വാക്സിന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിന് ഇന്ന് ഉച്ചയോടെ സംസ്ഥാനത്ത് എത്തും.
സംസ്ഥാത്ത് വാക്സിന് യജ്ഞം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ ക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ ഇന്ന് കുത്തിവയ്പില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ബാക്കി ജില്ലകളിലും വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. കോഴിക്കോട് 300 ഡോസാണ് ശേഷിക്കുന്നത്.
ഉടന്‍ വാക്സിന് ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. കോളജ് വിദ്യാര്‍ഥികള്‍കള്‍ക്കും അധ്യാപകര്‍ക്കും ഉള്‍പ്പെടെ വാക്സിന് ലഭ്യമാക്കാനായിരുന്നു വാക്സിനേഷന് യജ്ഞം ആരംഭിച്ചത്. ഈ മാസം 15നകം 60 വയസിന് മുകളിലുള്ള എല്ലാവര്ക്കും കുത്തിവെപ്പ് നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ വാക്സിന് തീര്‍ന്നതോടെ ഇവയെല്ലാം പ്രതിസന്ധിയിലാണ്. ഇന്നലെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ 2.49 ലക്ഷം പേര്‍ക്കാണ് വാക്സിന് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."